ADVERTISEMENT

തന്റെ മനോഹരമായൊരു പുത്തൻ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. വെസ്റ്റേണ്‍ കൗബോയ് ഹെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. കൗബോയ് ഹാറ്റിനൊപ്പം എംബ്രോയ്ഡറിയുള്ള വൈറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘എം എൽ’ എന്നും കുറിച്ചിട്ടുണ്ട്.

സിനിമകളുടെ തിരക്കുകളില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അമേരിക്കയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോൾ. കഴിഞ്ഞ രണ്ട് സെമിഫൈനലുകളും കാണാന്‍ അദ്ദേഹം ഗാലറിയില്‍ എത്തിയിരുന്നു.

ADVERTISEMENT

‘ദൃശ്യം 3’ ആണ് മോഹന്‍ലാല്‍ അഭിനയിച്ച് അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ ‘അതിമനോഹ’രമാണ് അദ്ദേഹം നായകനായി ഇനി തിയറ്ററുകളില്‍ എത്തേണ്ട ചിത്രം. മകള്‍ വിസ്മയയുടെ സിനിമാ അരങ്ങേറ്റമായ ‘തുടക്കം’, പൃഥ്വിരാജ് നായകനാവുന്ന ‘ഖലീഫ’, ജയസൂര്യയുടെ ‘കത്തനാര്‍’, തമിഴ് ചിത്രം ‘ജയിലര്‍ 2’, ബോളിവുഡ് ചിത്രം ‘ഹൈവാന്‍’ എന്നിവയിലൊക്കെ മോഹന്‍ലാലിന് അതിഥിവേഷങ്ങള്‍ ഉണ്ട്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘നെടുങ്കണ്ടം മിറക്കിള്‍’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT
Mohanlal Stuns in Cowboy Avatar, Enjoys World Cup in America:

Mohanlal, the beloved Malayalam star, has shared a striking new picture of himself sporting a Western cowboy look, complete with a hat and embroidered shirt. Currently in America to watch the World Cup football matches, he has taken a break from his busy filming schedule. His last theatrical release was 'Drishyam 3', and his upcoming lead role is in Tarun Murthy's 'Athimanoohara'. He also has guest appearances in several other projects, including his daughter Vismaya's debut film 'Thudakkam'.

ADVERTISEMENT
ADVERTISEMENT