ADVERTISEMENT

മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയും മമ്മൂട്ടി സ്വന്തമാക്കിയപ്പോൾ, ഈ നേട്ടത്തെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധേയമാകുന്നു.

അച്ഛനും മകനും തമ്മിലുള്ള സാങ്കൽപിക സംഭാഷണത്തിന്റെ രൂപത്തിലാണ് ദുൽഖറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജ്യൂസ് നിറച്ച ഗ്ലാസ് കയ്യിൽ പിടിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമാണ് ദുൽഖറിന്റെ കുറിപ്പ്.
‘വീണ്ടും ഒന്ന് കൂടി?’ എന്ന് മമ്മൂട്ടി ചോദിക്കുന്ന രീതിയിലാണ് സംഭാഷണം ആരംഭിക്കുന്നത്. ‘അതെ അപ്പാ... ഇത് നാലാമത്തേതല്ലേ ?’ എന്നാണ് ദുൽഖറിന്റെ മറുപടി. മറ്റൊരു ചോദ്യമാണ് പിന്നീട് മമ്മൂട്ടിയിൽ നിന്നു വരുന്നത്. ‘ആഹാ.. അതു മനോഹരമായി. അപ്പോൾ നിനക്കോ? എന്തെങ്കിലും കിട്ടിയോ?’. ‘ഇല്ല’ ഒറ്റ വാക്കിലായിരുന്നു ദുൽഖറിന്റെ ഉത്തരം. ‘ഒരു സമ്മർദ്ദവും വേണ്ട മകനേ! നിന്റെ വഴിയിൽ നീ മുന്നോട്ട് പോകൂ’ എന്നു മമ്മൂട്ടി പറയുന്നതായാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. വളരെ വേഗം ദുൽഖറിന്റെ പോസ്റ്റ് വൈറലായി.

‘വെൽകം ടു ദ് ക്ലബ്! നമ്മുടെ അച്ഛൻമാർക്ക് ഇനിയും നേടാൻ ഒരുപാടുണ്ട്... നമുക്ക് ഇനിയും സമയമുണ്ട്. എന്റെ അപ്പ ഏകദേശം ഏഴോളം നേടിയിട്ടുണ്ട്,’ എന്നാണ് ദുൽഖറിന്റെ പോസ്റ്റിനു താഴെ ഗായകന്‍ കെ.ജെ.യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് കമന്റിട്ടത്.

ADVERTISEMENT
Dulquer Salmaan Congratulates Mammootty on Fourth National Award with Heartfelt Post:

Mammootty's fourth National Award for Best Actor has garnered significant attention, with his son Dulquer Salmaan sharing a heartfelt post. The Instagram post, featuring a picture of Mammootty with a glass of juice, is structured as an imaginary conversation between father and son. Mammootty inquires about Dulquer's awards, to which he replies he hasn't received any, prompting Mammootty to encourage him to follow his own path. Dulquer also included the hashtag '#GreatestOfAllTime', and the post quickly went viral. Singer Vijay Yesudas commented on Dulquer's post, noting that their fathers still have much to achieve and that they have time.

ADVERTISEMENT
ADVERTISEMENT