മലയാള സിനിമയില്‍ പുത്തൻ വിവാദത്തിനു തിരികൊളുത്തി നടൻ ജോജു ജോർജിന്റെ ആരോപണങ്ങൾ. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ഇൻസ്റ്റഗ്രാം ലൈവിലൂടെ ജോജുവിന്റെ ആരോപണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
താൻ നായകനായ ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം ലൈവ്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏതു താര ദമ്പതികളെയാണെന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ADVERTISEMENT
ADVERTISEMENT
Joju George Accuses Malayalam Actor Couple of Negative PR:
Joju George, a prominent actor in Malayalam cinema, has ignited a new controversy by alleging that a leading actor and his wife are conducting PR work against him. During an Instagram Live session, George claimed that this actor couple, along with several other prominent Malayalam stars, are engaged in paid PR activities. He further addressed the organized negative campaigns targeting his film 'Varavu', which was recently released. The social media is currently abuzz with discussions about which celebrity couple George might be targeting with his accusations. His statements highlight ongoing issues within the film industry regarding reputation management and public perception.