ADVERTISEMENT

പൃഥ്വിരാജിനെ നായകനാക്കി ജിനു ഏബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’ സിനിമയില്‍ അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുവെന്നത് ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്.

ഇപ്പോഴിതാ, ‘ഖലീഫ’യിലെ, തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയിരിക്കുന്നു മോഹൻലാൽ. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ‘ഖലീഫ’ തിയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ADVERTISEMENT

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.

ADVERTISEMENT
Mohanlal Completes Dubbing for Prithviraj's 'Khaleefa':

Mohanlal has completed dubbing for his guest role in 'Khaleefa', a highly anticipated Malayalam film starring Prithviraj Sukumaran. Directed by Vysakh with a screenplay by Jinu Abraham, the movie is set to release on August 20th as an Onam special. Mohanlal portrays the character Mamprakkal Ahammed Ali, and it's rumored he will play a leading role in the film's second half. 'Khaleefa' also marks the Malayalam debut of Bollywood actor Neil Nitin Mukesh. The film is produced by Jinu Abraham and Sooraj Kumar.

ADVERTISEMENT
ADVERTISEMENT