ADVERTISEMENT

അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയും മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിൽ സാഹോദര്യതുല്യമായ സൗഹൃദമായിരുന്നു.മമ്മൂട്ടിയുമായി അഗാധമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഹനീഫ. ഹനീഫ മരിച്ചപ്പോൾ വിതുമ്പിക്കരയുന്ന മമ്മൂട്ടിയെ മലയാളികൾ കണ്ടതാണ്.

ഇപ്പോഴിതാ, കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീട് സന്ദർശിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം എത്തിയത്. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി വെണ്ണലയിലാണ് കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും പുതിയ വീടൊരുക്കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്.

ADVERTISEMENT

കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയുമായും മക്കളുമായും ദീർഘനേരം ചെലവിട്ട മമ്മൂട്ടി കൊച്ചിൻ ഹനീഫയുടെ മക്കൾക്കൊപ്പം ചിത്രങ്ങളും എടുത്ത ശേഷമാണ് മടങ്ങിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT