ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ വിഡിയോ വൈറൽ ആകുന്നു. മമ്മൂട്ടി സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തപ്പോൾ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.

തമിഴ്നാട്ടിലെ കാരൈക്കുടിയാണ് പ്രധാന ലൊക്കേഷൻ. മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തുകയത്രേ. മമ്മൂട്ടി കമ്പനിയാണ് നിർമാണം. സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ക്യാമറ.

ADVERTISEMENT

ജീൻ പോൾ, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.‘ഫാലിമി’,‘തലൈവര്‍ തമ്പി തലൈമയില്‍’ എന്നിവയാണ് നിതീഷ് ഒരുക്കിയ മുൻ സിനിമകൾ.

ADVERTISEMENT
Mammootty's New Film Location Video Goes Viral:

Mammootty's upcoming film, directed by Nitish Sahadev, is generating buzz with a viral location video from the sets. Mammootty joins the film set for the shoot, which is primarily taking place in Karaikudi, Tamil Nadu. The movie is being presented as a mass entertainer, with Mammootty reportedly playing the role of a lorry driver. Mammootty Company is producing this venture, with Nitish Sahadev and Anuraj O.B. co-writing the screenplay. The cinematography is handled by Jimshi Khalid, and the film features a cast including Jeevan Paul, Siddharth Bharathan, and several new faces.

ADVERTISEMENT
ADVERTISEMENT