ADVERTISEMENT

വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സും സിനിമയിലുണ്ടാവും. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനിടെ ഒരു സോഷ്യൽ മീഡിയ കണ്ടൻറ് ക്രിയേറ്റർ ചോദിച്ച ചോദ്യവും അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘ലാലേട്ടനെ പോലെ കാല് പൊക്കിയുള്ള അടിയുണ്ടാകുമോ ? ’ എന്നായിരുന്നു വിസ്മയയോടുള്ള ചോദ്യം. ആദ്യം ഒന്ന് അമ്പരന്ന വിസ്മയ ‘ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല, സിനിമ കാണണം’ എന്നു മറുപടി നല്‍കി. മോഹന്‍ലാലിനോടും ഒരു ഉത്തരം ആവശ്യപ്പെട്ടപ്പോള്‍ ‘അത്രയും കാല് പൊക്കുന്നില്ല’ എന്നായിരുന്നു മറുപടി.

ADVERTISEMENT

ചോദ്യത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സിനിമ പ്രമോഷനുകളില്‍ കുറച്ചുകൂടി നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പ്രേക്ഷകരുടെ അഭിപ്രായം. ഇത്തരം ചോദ്യങ്ങൾക്ക് ലാലേട്ടൻ നൽകിയ മറുപടിയാണ് നല്ലതെന്നും ചിലർ കുറിക്കുന്നു.

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം ഒരു ഫാമിലി ഡ്രാമയാണ്. ഓഗസ്റ്റ് ഏഴിനാണ് റിലീസ്. ആശിഷ് ജോ ആന്റണി, സായ് കുമാർ, മനോജ് കെ. ജയൻ, കെ. ബി. ഗണേശ് കുമാർ, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT
Vismaya Mohanlal's Debut 'Thudakkam' Gears Up for Release Amidst Promotional Buzz:

Thudakkam, the debut film of Vismaya Mohanlal, is gearing up for release on August 7th. The movie also features a cameo appearance by her father, Mohanlal. During a recent promotional event, a social media content creator's question to Vismaya about whether her film would feature high-kicking fight sequences like her father's, and Mohanlal's witty response, have sparked discussion. The question was met with criticism on social media, with viewers suggesting more quality questions during promotions. Directed by Jude Anthany, Thudakkam is described as a family drama and stars other prominent actors as well.

ADVERTISEMENT
ADVERTISEMENT