‘പ്രിയപ്പെട്ട വിസ്മയാ... എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും’: കുറിപ്പുമായി മമ്മൂട്ടി
Vismaya Mohanlal Debuts in 'Thudakkam', Receives Blessings from Mammootty
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം ഇന്നു റിലീസാകെ, വിസ്മയയ്ക്ക് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി.
‘തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവച്ച് വിസ്മയ അദ്ദേഹത്തിന് നന്ദി പറഞ്ഞു.
ADVERTISEMENT
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാലും നിർണായകമായ ഒരു വേഷത്തിലുണ്ട്.
ADVERTISEMENT
Vismaya Mohanlal Debuts in 'Thudakkam', Receives Blessings from Mammootty:
Vismaya Mohanlal, daughter of beloved Malayalam star Mohanlal, makes her acting debut today with the release of 'Thudakkam'. Megastar Mammootty extended his heartfelt wishes and blessings to Vismaya for her entry into the acting world via a social media post. Vismaya expressed her gratitude to Mammootty by sharing his post. The film 'Thudakkam' is produced by Antony Perumbavoor under the banner of Aashirvad Cinemas and directed by Jude Anthany Joseph. Ashish Jo Antony plays another significant role in the film, with Mohanlal also appearing in a crucial part.