ADVERTISEMENT

പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ സിനിമയുടെ ടീസർ എത്തി. സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമിക്കുന്നു. ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ. ഉദയ് കൃഷ്ണയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു. ടീസറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്‌ത്രമണിഞ്ഞ് കയ്യിൽ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷൺമുഖനെ കാണാം. ‘ബ്ലാക്ക്’ സിനിമയിലെ കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുന്നത്.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

ADVERTISEMENT

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-ബിജിബാൽ, എഡിറ്റർ – മനോജ് കണ്ണോത്ത്.

ADVERTISEMENT
Mammootty's Iconic Role Returns in Ranjith's 'Law and Order' Teaser:

Law and Order, directed by Ranjith and starring Prakash Varma in the lead, has released its teaser. Mammootty makes a guest appearance in the film, reprising his iconic character Karikakamu Shanmughan from the movie 'Black'. The teaser showcases Shanmughan, dressed in black and holding a gun, walking without revealing his face. The movie is produced by Premachandran AG and Maha Subair under Sathyam Cinemas and Maha Subair Movie Kshethram. The story, screenplay, and dialogues are penned by Uday Krishna, with cinematography by Prashanth Raveendran. This eagerly anticipated film features a star-studded cast and promises an intriguing narrative.

ADVERTISEMENT
ADVERTISEMENT