‘ഫ്രഷ് ഇങ്ക്, ടൗണില്‍ പുതിയൊരു ടാറ്റു ആര്‍ട്ടിസ്റ്റ് എത്തിയിരിക്കുന്നു’: രസികൻ വിഡിയോയുമായി നീരജ്
Neeraj Madhav's Daughter Turns Tattoo Artist in Viral Video
മകള്‍ നിലങ്കയ്ക്കൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടന് നീരജ് മാധവ്. തന്റെ കൈയിലും ശരീരത്തിലും ചിത്രം വരയ്ക്കുന്ന മകളുടെ വിഡിയോയും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്. ‘ഫ്രഷ് ഇങ്ക്, ടൗണില്‍ പുതിയൊരു ടാറ്റു ആര്‍ട്ടിസ്റ്റ് എത്തിയിരിക്കുന്നു. ബുക്കിംഗുകള്‍ക്കായി എന്നെ ബന്ധപ്പെടുക’ എന്നാണ് വിഡിയോയ്ക്കൊപ്പം നീരജ് കുറിച്ചത്.
വിഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്. 2021 ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും മകള്‍ നിലങ്ക പിറന്നത്. മകള്‍ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങള്‍ നീരജും ദീപ്തിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ADVERTISEMENT
ADVERTISEMENT
Neeraj Madhav's Daughter Turns Tattoo Artist in Viral Video:
Neeraj Madhav's daughter Nilanka has become a 'new tattoo artist in town', as the actor shared a delightful video of her drawing on his hand and body. The actor humorously captioned the video, 'Fresh ink, a new tattoo artist has arrived in town. Contact me for bookings.' This endearing clip has gone viral, with fans showering the actor and his daughter with love in the comments. Nilanka was born in February 2021 to Neeraj and his wife Deepthi, who often share heartwarming moments with their daughter on social media.