‘ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഈ നിമിഷം എനിക്ക് അത്രയധികം പ്രിയപ്പെട്ടതാണ്’: സന്തോഷം പങ്കുവച്ച് കിയാര
Muktha's Daughter Kiyara Elected School Prefect, Shares Joy
സ്‌കൂളിലെ സ്റ്റുഡന്‍റ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവച്ച് നടി മുക്തയുടെ മകളും ബാലതാരവുമായ കണ്മണി എന്ന കിയാര.
‘ദൈവത്തിന് സ്തുതി. ഇതിനായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഈ നിമിഷം എനിക്ക് അത്രയധികം പ്രിയപ്പെട്ടതാണ്. ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഒരു Prefectആകാന്‍ സാധിച്ചു - എനിക്ക് എന്നെ ഓര്‍ത്ത് ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നു. നോക്കൂ, ഞങ്ങളുടെ ഹെഡ് ഗേള്‍ ആരാണെന്ന്! ആമിക്കുട്ടി. എന്റെ ബെസ്റ്റി! നിന്നെ ഓര്‍ത്ത് എനിക്ക് ഒത്തിരി അഭിമാനം തോന്നുന്നു. നന്ദി അമ്മ, പപ്പ’ എന്നാണ് കിയാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും കിയാര പങ്കുവച്ചിട്ടുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും മുക്തയുടെയും മകളാണ് കിയാര.
Muktha's Daughter Kiyara Elected School Prefect, Shares Joy:
Kiyara, the daughter of actress Muktha and a budding child artist, expressed her joy and pride upon being elected as a Prefect in her school's student council. She attributed her success to hard work and expressed immense happiness at achieving this position in her first attempt among a large number of students. Kiyara also proudly announced her best friend, Ammikutty, as the Head Girl, sharing her immense pride in her friend and thanking her parents. The young artist shared photos from the school's celebratory events, highlighting this significant achievement in her academic and extracurricular life.