‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി, എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു’: രഹ്ന
Late Actor Kalabhavan Nawaz's Wife Rehana Opens Up About Acting Amidst Grief
ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ പഠിച്ചു തുടങ്ങിയെന്നും ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് അഭിനയിക്കുക ബുദ്ധിമുട്ടാണെങ്കിലും മക്കൾക്കു വേണ്ടി അതും പരിശീലിച്ചുവെന്നും അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ഭാര്യയും നടിയുമായ രഹ്ന.
‘ഹാപ്പി ലൂപ്പ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. ആനന്ദ് മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും പങ്കുവച്ചായിരുന്നു രഹ്നയുടെ പോസ്റ്റ്.
ADVERTISEMENT
‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് perform ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ charecter തന്നത്. എനിക്ക് work ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും Director ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ support ചെയ്തു. ഈ charecter ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ all crew നും എന്റെ നന്ദി അറിയിക്കുന്നു’എന്നാണ് രഹ്ന കുറിച്ചത്.
മുകേഷ്, മഞ്ജു വാരിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഹാപ്പി ലൂപ്പ്’ സംവിധാനം ചെയ്യുന്നത് ആനന്ദ് മേനോനാണ്. ബിനീഷ് ചന്ദ്രനാണ് നിർമാണം. ആഷിഖ് ഐമറാണ് തിരക്കഥ. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ADVERTISEMENT
Late Actor Kalabhavan Nawaz's Wife Rehana Opens Up About Acting Amidst Grief:
Rehana, the wife of the late actor Kalabhavan Nawaz and an actress herself, has begun to learn to smile externally while suppressing her inner turmoil. She also revealed that she practiced acting despite the difficulty of hiding her internal struggles for the sake of her children. Rehana shared this in a post about her role in the film 'Happy Loop,' directed by Anand Menon. Despite feeling she lacked the strength to work, she received immense support from Manju Warrier, Samyuktha Varma, and the director. She expressed gratitude to everyone who helped her with the character and the film crew for their cooperation, stating she moves forward with the soul of Nawaz. The film 'Happy Loop' stars Mukesh and Manju Warrier in lead roles.