പത്തു വർഷത്തോളം ജീവിതത്തിന്റെ ഭാഗമായിരുന്ന ഓമന വളർത്തു നായ ജൂലിയുടെ വേർപാടിൽ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടി അനുശ്രീ. പഗ്ഗ് ഇനത്തിൽപ്പെട്ട നായയായിരുന്നു ജൂലി.
ജൂലിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവച്ചു.
‘ജൂലിക്കുട്ടാ... Rest In Peace പൊന്നെ..?
10 വർഷങ്ങൾ ...
നീണ്ട 10 വർഷങ്ങൾ...ഒരുപാട് നല്ല ഓർമ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു. അതിനുശേഷം നീ ഇപ്പോൾ പോയി... എല്ലാവർക്കും കേൾക്കുമ്പോൾ പത്തുവർഷം ഒരു നീണ്ട കാലയളവായിരിക്കാം പക്ഷേ എനിക്കെന്തോ പത്ത് വർഷം കഴിഞ്ഞപ്പോൾ നീ പോയി എന്ന സത്യം ഉൾക്കൊള്ളാൻ പറ്റുന്നില്ല.. രാത്രി കിടന്നുറങ്ങുമ്പോൾ എന്റെ കട്ടിലിൽ എന്റെ തൊട്ടടുത്ത് നിന്റെ ശ്വാസമില്ലാതെ, നിന്റെ കഴുത്തിലെ മണിയുടെ കിലുക്കം ഇല്ലാതെ, നിന്റെ കാലിന്റെ ചലനങ്ങൾ ഇല്ലാതെ, എങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോവുക എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല.. നീ ഇല്ലാത്ത നമ്മുടെ മുറിയിലേക്ക് പോലും എനിക്ക് കയറാൻ പറ്റുന്നില്ല..ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ.. എപ്പോഴും ഞാൻ എല്ലാവരോടും പറയുമായിരുന്നു ,ഞാൻ എവിടെ എങ്കിലും പോയാൽ ഞാൻ തിരിച്ചു വരുന്നതിനായി ഏറ്റവും കൂടുതൽ എന്നെ നോക്കിയിരിക്കുന്നതും ഞാൻ ഇല്ലെങ്കിൽ എന്നെ ഏറ്റവും കൂടുതൽ miss ചെയ്യുന്നതും എന്റെ ജൂലിക്കുട്ടി ആയിരിക്കുമെന്ന്...ഇനി എന്നെയും കാത്ത് ഇരിക്കാൻ നീ ഇല്ല..
ജൂലിക്കുട്ടി..എപ്പോഴും നിന്നെ ഞാൻ ഓർക്കും..
ഓരോ നിമിഷവും ഓർക്കും..
ഓരോ നിമിഷവും പ്രാർത്ഥിക്കും..
നമ്മൾ വീണ്ടും കാണും മറ്റൊരു ലോകത്ത് ..
Waiting for the day when I get to meet you on the other side of the world… because I can’t live without your presence, your touch, or even the feeling of your breath beside me. You mean so much to me. You were my world, and I miss you more than words can ever say. Missing you breathlessly, every single moment’ എന്നാണ് അനുശ്രീ കുറിച്ചത്.