ADVERTISEMENT

അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സന്ദർശിച്ച് മലയാളത്തിന്റെ പ്രിയനടി കാർത്തിക. കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും നിർമിച്ച പുതിയ വീടായ ഹനീഫാസ് എ.ബി മൻസിലിൽ എത്തിയ കാർത്തിക ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചാണ് മടങ്ങിയത്. ഭർത്താവ് ഡോ.സുനിലിനൊപ്പമാണ് കാർത്തിക എത്തിയത്.

‘1985 മുതൽ നാല് വർഷം മാത്രം സിനിമയിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഡൂപ്പർ ഹിറ്റുകൾ.

ADVERTISEMENT

പിന്നീട് അങ്ങോട്ട് നാൽപത് വർഷം നമ്മൾ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സിനിമയിലോ പൊതുവേദികളിലോ പിന്നീട് അധികം കണ്ടിട്ടില്ല.
ഇന്നലെ, കൊച്ചിൻ ഹനീഫാസ്‌ AB Manzil ൽ അവർ വീണ്ടും വന്നു. ആ ഒരു മണിക്കൂർ… അതൊരു പോസിറ്റീവ് വൈബ് തന്നെയായിരുന്നു.

ജീവിതത്തിൽ ഒരിക്കലും തോറ്റുപോകാത്ത ആ കുടുംബത്തെ ചേർത്തുപിടിച്ച്, അവർക്ക് പരമാവധി മോട്ടിവേഷനും സ്നേഹവും നൽകി… അവരുടെ സ്നേഹവും സന്തോഷവും ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം.
മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായിക — കാർത്തിക ചേച്ചി’ എന്നാണ് കാർത്തികയുടെ സന്ദർശനത്തെക്കുറിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യാ സഹോദരൻ ഫിറോസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കാർത്തികയ്ക്കൊപ്പമുള്ള വിഡിയോയും ഫിറോസ് പങ്കുവച്ചു.

ADVERTISEMENT

‘മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായിക, കാർത്തിക ചേച്ചി’ എന്ന കുറിപ്പോടെയാണ് ഫിറോസ് ദൃശ്യങ്ങൾ പങ്കുവച്ചത്.

തിങ്കളാഴ്ചയാണ് കാർത്തികയും ഭർത്താവ് ഡോ.സുനിലും കൊച്ചിൻ ഹനീഫയുടെ വീട്ടിൽ എത്തിയത്. കൊച്ചിൻ ഹനീഫയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു കാർത്തിക.

ADVERTISEMENT
ADVERTISEMENT