ADVERTISEMENT

നടൻ അനു ആനന്ദിന്റെ മകളും നടിയുമായ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി.കെ ആണ് വരൻ. വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘തുടക്കം’ സിനിമയിലൂടെ അഭിനയ രംഗത്തെത്തിയതാണ് ആദിത്യ ലക്ഷ്മി.‘തുടക്കം’ സിനിമയിൽ മീനുവിന്റെ (വിസ്മയ) കൂട്ടുകാരി 'പ്രിയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യലക്ഷ്മിയാണ് വിസ്മയയുടെ കഥാപാത്രത്തിന് ശബ്ദവും നൽകിയത്.

നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു.

ADVERTISEMENT

മോഹൻലാലിന്റെയും ഉർവശിയുടെയും മകനായി ‘സൂര്യഗായത്രി’യിൽ അഭിനയിച്ച അനു, ‘ചതുരംഗം’, ‘സാഗർ അലിയാസ് ജാക്കി’ തുടങ്ങി നിരവധി സിനിമകളിൽ മോഹൻലാലിനൊപ്പം അനു അഭിനയിച്ചു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് അനുവിന്റെ കുടുംബം.

ADVERTISEMENT
Actress Adithya Lakshmi Weds Fitness Coach Sunil CK:

Actress Adithya Lakshmi, daughter of actor Anil Anand, has tied the knot with fitness coach Sunil CK. Adithya Lakshmi made her acting debut in the film 'Thudakkam', where she played the character 'Priya' and also lent her voice to the lead character essayed by Vismaya Mohanlal. Notable personalities like actress Lizzy, Suchitra Mohanlal, and Antony Perumbavoor attended the wedding. Anil Anand has a close relationship with the Mohanlal family, having acted alongside Mohanlal in films like 'Suryagayathri', 'Chaturangam', and 'Sagar Alias Jacky'. The wedding marks a significant event for the families involved.

ADVERTISEMENT
ADVERTISEMENT