ADVERTISEMENT

തെന്നിന്ത്യൻ സൂപ്പർതാരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കി’ൽ സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുകയോ ഒബ്ജെക്ടിഫൈ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായിക ഗീതു മോഹൻദാസ്. സിനിമയിലെ ദൃശ്യങ്ങളും പ്രമേയവും സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. കൊച്ചിയില്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഗീതു മോഹൻദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്. 

"സ്ത്രീകളെ ഞാന്‍ ഒബ്ജെക്ടിഫൈ ചെയ്തു എന്നെനിക്ക് തോന്നുന്നില്ല. രണ്ടാമതായി സിനിമ കാണുക എന്നത് പ്രധാനപ്പെട്ടതാണ്, അതിനുശേഷം സിനിമയെ കുറിച്ച് സംസാരിക്കാം. സോഷ്യല്‍ മീഡിയയിലെ റെയ്ജ് ബെയ്റ്റിങ് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായി അറിയാം. നിങ്ങളെല്ലാവരും തിയറ്ററില്‍ വന്ന് സിനിമ കാണണം. അതിനുശേഷം ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ റെഡിയാണ്. ഞാന്‍ പറയുന്ന രാഷ്ട്രീയം എന്താണെന്നും എനിക്ക് ബോധ്യമുണ്ട്. കല ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം."- ഗീതു മോഹന്‍ദാസ് പറഞ്ഞു. 

ADVERTISEMENT

അതേസമയം സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്കും ഗീതുവിനുമെതിരെ കടുത്ത സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ADVERTISEMENT
Geethu Mohandas Defends 'Toxic' Against Accusations of Misogyny:

Toxic, directed by Geethu Mohandas and starring South Indian superstar Yash, has faced criticism for allegedly portraying women negatively. Mohandas clarified her stance during promotional events in Kochi, stating that she does not believe women have been objectified in the film. She emphasized the importance of watching the movie first before discussing its themes and acknowledged the prevalence of rage-baiting on social media. The director invited audiences to watch the film in theaters and then engage in a discussion, assuring them that she is aware of her political statements and believes art should provoke thought. Despite these clarifications, the film and Mohandas are facing significant cyberattacks online, though it boasts a star-studded cast including Kiara Advani, Nayanthara, Huma Qureshi, Tara Sutaria, and Rukmini Vasanth.

ADVERTISEMENT
ADVERTISEMENT