ADVERTISEMENT

മ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നർ ചിത്രീകരണം പുരോഗമിക്കവേ, സിനിമയിൽ നിന്നുള്ള ഒരു ലൊക്കേഷൻ സ്റ്റിൽ വൈറൽ ആകുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കൈ മാത്രമാണ് ഈ ഫോട്ടോയിൽ ഉള്ളത്. ബിഹൈൻഡ് ദ സീൻ വിഡിയോയുടെ അവസാനവും ഈ കൈ കാണിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ പുറത്തുവിട്ടിട്ടില്ല. വിഡിയോയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. കാത്തിരിപ്പിന്റെ ദൈർഘ്യം കുറയുന്നുവെന്നാണ് വിഡിയോ പങ്കുവച്ച് മമ്മൂട്ടി കമ്പനി കുറിച്ചത്.

നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്.

ADVERTISEMENT
ADVERTISEMENT
Mammootty's New Action Film Location Still Goes Viral:

Mammootty's upcoming action entertainer, directed by Nitish Sahadev, is currently in production and a location still from the film has gone viral. The photograph only features Mammootty's character's hand, which is also shown at the end of a behind-the-scenes video. The actor's look and character name remain undisclosed, increasing anticipation for the film. Mammootty Company has shared that the wait is shortening, with the movie being their biggest production to date. The script is by Nitish Sahadev and Anuraj O. B., with Jishnu Khaleed as the cinematographer, and a large ensemble cast.

ADVERTISEMENT
ADVERTISEMENT