ADVERTISEMENT

തന്റെ പുതിയ ഹിന്ദി ‘ബബിത സിങ് റിപ്പോർട്ടിങ്’ നു വേണ്ടി ശരീരഭാരം കൂട്ടിയതിന്റെയും പിന്നാലെ അതു കുറച്ചതിന്റെയും ‘ട്രാൻസ്ഫർ‌മേഷൻ’ വിശേഷങ്ങൾ പങ്കുവച്ച് നടി നിമിഷ സജയൻ.

72 കിലോയിൽ നിന്നും ശരീര ഭാരം കുറച്ചതിന്റെ നാൾവഴികൾ, സിനിമയ്ക്ക് വേണ്ടി ഭാരം കൂട്ടിയപ്പോഴുള്ള ലുക്കും പുതിയ ലുക്കും പങ്കുവച്ച് നിമിഷ സോഷ്യൽ മീഡിയയിൽ വിശദീകരിച്ചു.

ADVERTISEMENT

‘ഈ കഥാപാത്രത്തിനായി ഏകദേശം 14 കിലോ കൂട്ടിയിരുന്നു (58 കിലോയിൽ നിന്ന് 72 കിലോയിലേക്ക്). സത്യം പറഞ്ഞാൽ, തുടർന്നുള്ള ഭാരം കുറയ്ക്കൽ യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല, മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ... അങ്ങനെ എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നിയ നിരവധി നിമിഷങ്ങൾ. എന്റെ പരിശീലകന്റെ മുന്നിൽലിരുന്നുകൊണ്ട് ‘എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ല’ എന്ന് കരഞ്ഞുപറഞ്ഞ ദിവസങ്ങളുണ്ടായിരുന്നു.

അലി ഷിഫാസ്, നിങ്ങളില്ലായിരുന്നെങ്കിൽ...സത്യം പറഞ്ഞാൽ ഞാൻ ഈ ഉദ്യമം ഉപേക്ഷിക്കുമായിരുന്നു. ഈ യാത്രയിലുടനീളം നിങ്ങൾ എനിക്ക് താങ്ങായിരുന്നു. എനിക്ക് അധിക സമ്മർദ്ദം തോന്നിയപ്പോൾ നിങ്ങൾ എന്നെ മുന്നോട്ട് നയിച്ചു, ഉപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു, ഈ ഉദ്യമത്തിൽ ക്ഷമയോടെ വിശ്വസിക്കാൻ ‍എന്നെ ഓർമിപ്പിച്ചു. മോശം ദിവസങ്ങളിൽ നിങ്ങൾ എന്നെ ഒരിക്കലും ജ‍ഡ്ജ് ചെയ്തില്ല. എല്ലാ ദിവസവും നിങ്ങൾ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാൻ നിരാശയായി ക്ഷീണിതയായി, ഇത് ഉപേക്ഷിക്കാൻ തയ്യാറായിനിന്ന ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ.. അടുത്ത ദിവസം വീണ്ടും പ്രയത്നിക്കുന്നതിനായി എന്നെ പ്രേരിപ്പിക്കാൻ നിങ്ങൾ എപ്പോഴും ഒരു വഴി കണ്ടെത്തി.

ADVERTISEMENT

തിരിഞ്ഞു നോക്കുമ്പോൾ, ഭാരം കുറയ്ക്കുക എന്നത് മാത്രമായിരുന്നില്ല ഈ യാത്രയെന്ന് എനിക്ക് മനസ്സിലാകുന്നു. ക്ഷമ, വിശ്വാസം അതിനേക്കാളുപരിയായി നിങ്ങളുടെ അരികിൽ ശരിയായ വ്യക്തി ഉണ്ടായിരിക്കുക എന്നിവയൊക്കെ പ്രധാനമാണ് എന്ന് എനിക്ക് മനസ്സിലായി.

നിങ്ങൾ എന്റെ പോരാട്ടം വളരെ എളുപ്പമാക്കി. എന്റെ ഏറ്റവും നല്ല പരിശീലകനും എന്റെ ഏറ്റവും വലിയ ചിയർ ലീഡറും എന്റെ പിന്തുണാ സംവിധാനവും നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിക്കാതിരുന്ന ദിവസങ്ങളിൽ പോലും എന്നിൽ വിശ്വസിച്ചതിന് ഷിഫുക്കയ്ക്ക് നന്ദി. നിങ്ങൾ ഇല്ലാതെ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല’ എന്നാണ് നിമിഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ADVERTISEMENT

അംബിക പണ്ഡിറ്റ് സംവിധാനം ചെയ്ത ‘ബബിത സിങ് റിപ്പോർട്ടിങ്’ ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ഡ്രാമയാണ്. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുകയാണ്.

Actress Nimisha Sajayan Shares Grueling Journey of Weight Gain and Loss:

Nimisha Sajayan's weight transformation for her Hindi film 'Babita Singh Reporting' is detailed, where she gained 14 kgs to reach 72 kgs and subsequently lost the weight. The actress shared her journey on social media, highlighting the immense challenges of the weight loss phase, including sleep deprivation, mood swings, and fatigue, admitting she almost gave up. She expressed deep gratitude to her trainer, Ali Shifas, for his unwavering support, encouragement, and belief in her, especially during difficult moments. Sajayan emphasized that the journey taught her the importance of patience, faith, and having the right support system rather than just focusing on weight loss. The investigative crime drama 'Babita Singh Reporting', directed by Ambika Pandit, is now streaming on Amazon Prime.

ADVERTISEMENT