ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ – ദ് വൈൽഡ് സോർസറർ’ സിനിമാ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.
ഇപ്പോഴിതാ സംവിധായകൻ റോജിൻ തോമസുമൊത്തുള്ള ജയസൂര്യയുടെ രസകരമായ ഒരു ചിത്രവും കുറിപ്പുമാണ് വൈറൽ ആകുന്നത്. റോജിൻ തോമസിന്റെ നെഞ്ചിൽ തമാശരൂപേണ കത്തി വച്ചുനിൽക്കുന്ന ചിത്രം ‘നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ... റോജിൻ?’ എന്ന രസകരമായ കുറിപ്പോടെയാണ് ജയസൂര്യ പങ്കുവച്ചത്. ‘എപ്പോ പറയാൻ പറ്റൂന്ന്… ഇപ്പൊ പറയാൻ പറ്റൂല്ല ... എത്രയും വേഗം...’ എന്നായിരുന്നു റോജിൻ തോമസിന്റെ രസികൻ മറുപടി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം അനുഷ്ക ഷെട്ടി, പ്രഭുദേവ, വിനീത്, സനൂപ്, സാൻഡി, നിതീഷ് ഭരദ്വാജ്, ഹരീഷ് ഉത്തമൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ADVERTISEMENT
Jayasurya and Director's Playful Banter on 'Kathanar' Release:
Kathanar, The Wild Sorcerer, an eagerly anticipated Malayalam film starring Jayasurya and directed by Rojin Thomas, is generating buzz with a humorous social media exchange between the lead actor and director. Jayasurya shared a playful picture with director Rojin Thomas, captioned "Are you releasing Kathanar or shall I release the dagger? Rojin?" Thomas responded lightheartedly, stating it's hard to say exactly when but it will be soon. The movie, produced by Gokulam Gopalan under Sri Gokulam Movies, boasts a star-studded cast including Anushka Shetty, Prabhu Deva, Vineeth, Sanup, Sandy, Nitish Bharadwaj, and Hareesh Uthaman. The film's grand scale and ensemble cast contribute to the high expectations from cinephiles.