ADVERTISEMENT

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75 ആം പിറന്നാളാണ് ഇന്ന്. ലോകത്താകമാനമുള്ള ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ജൻമദിനാശംസകൾ നേരുന്നത്.

പിറന്നാളിനോടനുബന്ധിച്ച്, മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്‌ഷൻ എന്റർടെയ്നർ സിനിമയുടെ ഫസ്റ്റ്ലുക്ക് ടൈറ്റിൽ പോസ്റ്ററും എത്തിയിരിക്കുന്നു. ‘മേള’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ തകർപ്പൻ ലുക്ക് ഇതിനോടകം വൈറലാണ്.

ADVERTISEMENT

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രം 2027 ൽ തിയറ്ററുകളിലെത്തും.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു. കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍, 1980– ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയന്‍ എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടി. അതും സർക്കസ് പശ്ചാത്തലമായ സിനിമയാണ്.

ADVERTISEMENT
Megastar Mammootty Turns 75, New Film 'Mela' First Look Revealed:

Mammootty's 75th birthday is being celebrated today by fans and colleagues worldwide. On this occasion, the first look and title poster of his new big-budget mass action entertainer, 'Mela,' directed by Neethish Sahadev, have been released. Mammootty's powerful look in the film has already gone viral, marking the ninth production by Mammootty Company. Co-written by Neethish Sahadev and Anuraj O.B., the film is slated for a 2027 theatrical release. Interestingly, Mammootty's debut film, released in 1980, was also titled 'Mela' and featured him in a circus backdrop.

ADVERTISEMENT
ADVERTISEMENT