Wednesday 08 September 2021 09:49 AM IST : By സ്വന്തം ലേഖകൻ

ആലിക്കുട്ടിക്ക് ഡാഡയുടെയും മമ്മയുടെയും പിറന്നാളുമ്മകൾ: ചിത്രവും കുറിപ്പും പങ്കുവച്ച് പൃഥ്വിയും സുപ്രിയയും

ally

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകളാണ് ആലി എന്ന അലംകൃത. പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് ഈ താരപുത്രി.

അലംകൃതയുടെ ജൻമദിനമാണ് ഇന്ന്. മകൾക്ക് ജൻമദിനാശംസകൾ കുറിച്ച് പൃഥ്വിയും സുപ്രിയയും പങ്കുവച്ച കുറിപ്പുകളും ചിത്രവും ശ്രദ്ധേയമാണ്.

അപൂർവമായേ മകളുടെ ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യാറുള്ളൂ. അതുകൊണ്ടു തന്നെ ആലിക്കുട്ടിയുടെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ആലിയുടെ ഏഴാം പിറന്നാളാണ് ഇന്ന്.