Thursday 13 June 2019 07:19 PM IST : By സ്വന്തം ലേഖകൻ

‘ആരോടും ദേഷ്യം ഇല്ല, ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ട്, ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം’! മറുപടിയുമായി അമ്പിളിദേവി

ambili-devi

നടൻ ആദിത്യൻ ജയനെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് മിനിസ്ക്രീൻ താരം ജീജ സുരേന്ദ്രൻ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ അപമാനിക്കും വിധം ആദിത്യൻ സംസാരിച്ചു എന്നാണ് ജീജയുടെ ആരോപണം.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി ആദിത്യന്റെ ഭാര്യയും നടിയുമായ അമ്പിളി ദേവി രംഗത്തുവന്നിരിക്കുന്നു.

സംഘടനയുമായി തനിക്കോ ഭർത്താവിനോ ഒരു പ്രശ്നവുമില്ലെന്നും ഒരു ചാനൽ പരിപാടിയിൽ വിവാഹ ആശംസകൾ പറയുന്ന രീതിയിൽ തങ്ങളെ ആക്ഷേപിച്ച് സംസാരിച്ചതിന് മറുപടിയായാണ് ആദിത്യൻ ചിലത് തുറന്നുപറഞ്ഞതെന്നും അമ്പിളി വ്യക്തമാക്കുന്നു.

ഈ മനസ്സുകൾക്ക് ഐഫൽ ഗോപുരത്തേക്കാൾ ഉയരം! മൂന്നടി പൊക്കമുള്ള ‘മാലാഖ’യെ ജീവിതത്തിലേക്ക് ക്ഷണിച്ച ആറടിക്കാരൻ പറയുന്നു, ‘ഇഷ്ടം മനസ്സിലല്ലേ’

‘ജീവന്‍ രക്ഷിക്കുന്ന അമാനുഷികരല്ല അവർ’; ഡോക്ടറുടെ തലയോട്ടി അടിച്ചുടച്ച സംഭവം; ഡോക്ടറുടെ കുറിപ്പ്

അരിശം മൂത്ത ഭർത്താവ് ഓടുന്ന കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടു; കൊലപാതകശ്രമത്തിന് തെളിവായി വിഡിയോ ദൃശ്യങ്ങൾ!

ഇനി 9 ദിവസം കൂടി! വിനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണുപ്രിയ, വിവാഹം 20 ന്

അമ്പിളി ദേവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

ഈ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാൻ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തിൽ. ശാരീരികമായ ചില വിഷമതകൾ കാരണം കഴിഞ്ഞ മീറ്റിംഗിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തിൽ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവർത്തക യാണ് എന്നെ കേൾപ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവർത്തകർ മീറ്റിംഗിൽ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു. ഒരു സംഘടനാ മീറ്റിങ്ങിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല. ഞാൻ സംഘടനയുടെ തുടക്കം മുതൽ അതിൽ ഉള്ള ഒരു അംഗം ആണ്. സംഘടനയുമായി എനിക്കോ എന്റെ ഭർത്താവിനോ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ഭർത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവർത്തകരും യാതൊരു പരാതിയും സംഘടനയിൽ പറഞ്ഞിട്ടില്ല. ഒരു വർക്ക് സെറ്റിലും അദ്ദേഹം ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഒരു പ്രമുഖ ചാനൽ പ്രോഗ്രാമിൽ വിവാഹ ആശംസകൾ പറയുന്നരീതിയിൽ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചപ്പോൾ അതിന്റെ മറുപടി ആയി എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞത് ജനങ്ങൾ കണ്ടതാണ്. ഞങ്ങൾക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടന പ്രസിഡന്റ് ആയ ശ്രീ. കെ.ബി.ഗണേഷ് കുമാർ, ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീർത്തിപ്പെടുത്താൻവേണ്ടി മനപ്പൂർവ്വം ഞങ്ങൾ ഒരു ചാനൽ പ്രോഗ്രാമിലും പോയിട്ടില്ല. പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയിൽ എന്റെ ഭർത്താവ് പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്. ഞങ്ങൾക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ട്. ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവർക്കും നല്ലത് വരട്ടെ ??പല ഓൺലൈൻ മാധ്യമങ്ങളും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്കൊണ്ടാണ് ഈ ന്യൂസ് പോസ്റ്റ് ചെയ്യുന്നത്.