Thursday 19 January 2023 10:41 AM IST : By സ്വന്തം ലേഖകൻ

‘ഷൂട്ടി’നിടയിൽ അൽപ്പം ‘ഷൂട്ടിങ്ങും’...തോക്കെടുത്ത്, സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ

dq

പുതുകോട്ടയിലെ സ്പേർട്‌സ് ക്ലബില്‍ ഷൂട്ടിങ് പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന തന്റെ സ്റ്റൈലിഷ് വിഡിയോ പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. സ്റ്റൈലിഷ് ലുക്കിൽ തോക്കേന്തി നിൽക്കുന്ന താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘കിങ്ങ് ഓഫ് കൊത്ത’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ ദുൽഖർ സൽമാൻ. വിഡിയോയ്ക്ക് താഴെ കിങ്ങ് ഓഫ് കൊത്തയെക്കുറിച്ചുള്ള കമന്റുകളാണ് കൂടുതൽ.

അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന കിങ്ങ് ഓഫ് കൊത്ത മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ റിലീസിനെത്തും. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.