Saturday 21 April 2018 09:56 AM IST : By സ്വന്തം ലേഖകൻ

ശംഖനാദം മുഴക്കി മാമാങ്കം: ടൈറ്റിൽ ടീസർ

mamankam-final

കേരളക്കരയുടെ വിപ്ലവ വീരേതിഹാസത്തിന്റെ ചരിത്രം പറയുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. ഇപ്പോഴിതാ ആ കാത്തിരിപ്പിന് ആക്കം കൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു.

ശംഖനാദത്തിന്റെ അകമ്പടയിൽ മിന്നിമറയുന്ന ടൈറ്റിൽ ആവേശം ജനിപ്പിക്കുന്നതാണ്. ’ഹിസ്റ്ററി ഓഫ് ബ്രേവ്’ എന്ന ടാഗ്‍ലൈനിലാണ് ചിത്രം എത്തുന്നത്.

ടീസർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിൽ സ്ത്രീവേഷത്തിലടക്കം നാലു വ്യത്യസ്തഗ െറ്റപ്പുകളിലാണ് മെഗാതാരം എത്തുക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായും രണ്ടാം ഷെഡ്യൂൾ മെയ് 10ന് തുടങ്ങുമെന്നും മമ്മൂട്ടി തന്നെ വ്യക്തമാക്കുന്നു.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്.

പതിനേഴാം നൂറ്റുണ്ടിൽ ഭാരതപ്പുഴയുടെ തീരത്ത് നടന്ന പോരാട്ടത്തിന്റെയും ചരിത്രത്താളുകളിൽ ഒളിമങ്ങാതെ കിടക്കുന്ന മഹാമേളയുടെയും പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രം അടുത്ത വർഷമാദ്യം തീയറ്ററുകളിലെത്തും.