Wednesday 08 September 2021 09:13 AM IST : By സ്വന്തം ലേഖകൻ

ഞാൻ ധന്യനായി, എന്റെ ഹൃദയം െതാട്ട് നന്ദി പറയുന്നു: ആശംസകളർപ്പിച്ചവർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

mammootty

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ. വിവിധ മേഖലകളിൽ പെട്ട പ്രമുഖരും ആരാധകരുമുൾപ്പടെ അദ്ദേഹത്തിന് ആശംസകളുമായി എത്തി.

ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ തനിക്ക് ആശംസകളർപ്പിച്ച എല്ലാവർ‌ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് വൈറൽ.

‘പൊതുവേ ‍ഞാൻ പിറന്നാളുകൾ അങ്ങനെ ആഘോഷിക്കാറില്ല. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായവർ എന്നെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കണ്ട് ഈ ദിവസം ഏറെ പ്രത്യേകതയുള്ളതാക്കി. ‍ഞാൻ ശരിക്കും ധന്യനായി. എന്റെ ഹൃദയം െതാട്ട് ഞാൻ നന്ദി പറയുന്നു. നിങ്ങൾ തരുന്ന ഈ സ്നേഹം ഇരട്ടിയായി ഞാൻ തിരിച്ചും പങ്കുവയ്ക്കുന്നു. നിങ്ങളെ എല്ലാവരെയും രസിപ്പിച്ചും സന്തോഷിപ്പിച്ചും കഴിയുന്ന കാലത്തോളം സാധിക്കണമെന്നാണ് ആഗ്രഹം’.– മമ്മൂട്ടി കുറിച്ചു. തന്റെ ചില പുതിയ ഫോട്ടോസും താരം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.