കുടുംബത്തോടൊപ്പമുള്ള വിഷു ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി മഞ്ജു വാരിയർ. ചെറിയ മിറർ വർക്കുകളുള്ള സോഫ്റ്റ് കോട്ടൻ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസുമാണ് താരത്തിന്റെ വേഷം.
മഞ്ജുവിന്റെ അമ്മ ഗിരിജ വാരിയർ, സഹോദരനും നടനുമായ മധു വാരിയരുടെ ഭാര്യ അനു, മകൾ ആവണി എന്നിവരെയും ചിത്രങ്ങളിൽ കാണാം. മധു വാരിയരും ആവണിയുമാണ് ചിത്രങ്ങൾ പകർത്തിയത്.
എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് മഞ്ജു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.