Monday 07 April 2025 09:21 AM IST : By സ്വന്തം ലേഖകൻ

‘എല്ലാം ഓക്കെ അല്ലേ അണ്ണാ’: മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമൊപ്പമുള്ള ചിത്രങ്ങളുമായി ആന്റണി

antony

‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവേ, ചിത്രത്തിലെ നായകൻ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും തിരക്കഥാകൃത്ത് മുരളി ഗോപിക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ.

‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന കുറിപ്പോടെ പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്തത്. ഒന്നിൽ പൃഥ്വിരാജുമായി സംസാരിക്കുന്നതും രണ്ടാമത്തേതിൽ ആന്റണി പൃഥ്വിരാജിനെ ചുംബിക്കുന്നതുമാണ്. ‘പിന്നല്ല’ എന്നാണ് ഈ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.

‘സ്നേഹപൂർവം’ എന്ന കുറിപ്പോടെയാണ് മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ആന്റണി പങ്കുവച്ചത്. ‘എന്നും എപ്പോഴും’ എന്ന ക്യാപ്ഷനോടെ മോഹൻലാലിനൊപ്പം നടന്നുപോകുന്ന ചിത്രവും ആന്റണി പങ്കുവച്ചു.

ആന്റണിയുടെ പോസ്റ്റുകൾ ഇതിനോടകം വൈറലാണ്. ആരാധകരും സഹപ്രവർത്തകരും ലൈക്കുകളും കമന്റുകളുമായി പോസ്റ്റുകളോരോന്നും ആഘോഷമാക്കുകയാണ്.