മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മനോഹരമായ ഒരു ഫോട്ടോ പങ്കുവച്ച് ഫൊട്ടോഗ്രഫർ ഷാനി ഷാക്കി. ‘കത്തട്ടേ’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
അതേ സമയം ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ പുതിയ റിലീസ്. ചിത്രം ഏപ്രിൽ പത്തിന് തിയറ്ററുകളിലെത്തും. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം രാവിലെ ഒൻപത് മണിക്കായിരിക്കും. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു സുപ്രധാനവേഷത്തിലുണ്ട്.