Thursday 14 June 2018 03:02 PM IST : By സ്വന്തം ലേഖകൻ

ഇതായെത്തി, പ്രേക്ഷകരുടെ പ്രിയപ്പെട്ട നസ്രിയ; ‘കൂടെയിലെ’ മുഴുവൻ വിഡിയോ ഗാനം

nas

നസ്രിയയുടെ തിരിച്ചു വരവിനായി കാത്തിരുന്നവർക്ക് ഇതായെത്തി സന്തോഷ വാർത്ത. ക്യൂട്ട് ലുക്കിൽ നസ്രിയ പ്രത്യക്ഷപ്പെടുന്ന ‘കൂടെയിലെ’ ഗാനത്തിന്റെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘ആരാരോ’ എന്നു തുടങ്ങുന്ന ഗാനത്തെ വേറിട്ടു നിർത്തുന്നത് നസ്രിയയുടെ സാന്നിദ്ധ്യം ഒന്നു മാത്രമാണ്.

റഫീഖ് അഹമ്മദിന്റെ വരികളിൽ വിരിഞ്ഞ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് രഘു ദീക്ഷീത് ആണ്. വിവാഹ ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവിനായി കാത്തിരുന്ന ആരാധകർ ഗാനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ആദ്യ മണിക്കൂറുകളിലെ പ്രതികരണങ്ങൾ കാണിക്കുന്നത്.

പേര് സൂചിപ്പിക്കും പോലെ ഊഷ്മളമായ സൗഹൃദവും സ്നേഹവുമാണ് ചിത്രത്തിന്റെ കഥാതന്തു. പൃഥ്വിരാജ്, പാർവ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അതുല്‍ കുല്‍ക്കര്‍ണി,റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്.സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ അച്ഛനായി എത്തുന്നു. എം. രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.