Friday 08 July 2022 09:00 AM IST : By സ്വന്തം ലേഖകൻ

ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുതവിളക്കും’: ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

paachuvum-athbudha-vilakkum

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘പാച്ചുവും അദ്ഭുതവിളക്കും’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അഖിലിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. സത്യന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്.

സേതു മണ്ണാർക്കാടാണു നിർമാണവും വിതരണവും. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം. ഗോവ, എറണാകുളം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍.

അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ ഹിറ്റായിരുന്നു.