Monday 24 March 2025 12:43 PM IST : By സ്വന്തം ലേഖകൻ

ഭയത്തിന്റെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല: ‘ഭ്രമയുഗം’ സംവിധായകനൊപ്പം പ്രണവ് മോഹൻലാൽ

pranav

‘ഭ്രമയുഗം’ എന്ന പരീക്ഷണ വിജയത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന പുതിയ സിനിമയിൽ പ്രണവ് മോഹൻലാൽ നായകൻ. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒരു ഹൊറർ സിനിമയാകും രാഹുല്‍ സദാശിവന്‍ – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുക. ചിത്രത്തിന്റെ രചനയും രാഹുലാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് നിർമാണം. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ചിത്രീകരണം ആരംഭിച്ചു.