Monday 24 June 2019 05:29 PM IST

രാത്രികളിൽ ആരും കാണാതെ കരഞ്ഞു, സ്വന്തം വഴികളിലൂടെ 53 കിലോയിലെത്തി! സിനിമയ്ക്കു വേണ്ടി വീണ്ടും ‘തടിച്ചി’യായ ഷിബ്‌ലയുടെ കഥ

V.G. Nakul

Sub- Editor

s2

കഥാപാത്രത്തിനു വേണ്ടി, ശരീര ഭാരം കൂട്ടിയും കുറച്ചും മേക്കോവർ നടത്തി ഞെട്ടിക്കുന്ന താരങ്ങളെക്കുറിച്ചുള്ള വാർത്തകൾ സിനിമയിലോ പ്രേക്ഷകർക്കിടയിലോ ‘ഹോ ഭയങ്കരം...’ എന്ന അതിശയം തോന്നിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. അത്തരം നിരവധി കൂട്ടലും കുറയ്ക്കലുമൊക്കെ ദിനം പ്രതിയെന്നോണം വാർത്തയാകുന്നുമുണ്ട്. എന്നാൽ, സ്വന്തം ജീവിതത്തിൽ ‘തടിച്ചി’ എന്ന വിളി കേൾക്കേണ്ടി വന്നതിൽ സങ്കടപ്പെടുകയും, അതു പാടു പെട്ടു കുറച്ച്, ഒടുവിൽ സിനിമയ്ക്കു വേണ്ടി വീണ്ടും ‘തടിച്ചി’യാകേണ്ടി വരുകയും ചെയ്ത ഷിബ്‌ലയുടെ കഥയാണിത്. അക്കഥ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണ് നായികയ്ക്ക്. ആസിഫ് അലി നായകനായി, റിലീസിനൊരുങ്ങുന്ന ‘കക്ഷി അമ്മിണിപ്പിള്ള’യിലെ രണ്ടു നായികമാരിൽ ഒരാൾ. ചിത്രത്തിൽ കാന്തി എന്ന ‘തടിച്ചി’യുടെ കഥാപാത്രമാണ് ഷിബ്‌ലയ്ക്ക്.

‘‘ഞാനൊരു മലപ്പുറത്തുകാരിയാണ്. തീർത്തും യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചത്. പക്ഷേ, ഉപ്പ കുറെയൊക്കെ ഫോർവേഡായി ചിന്തിക്കുന്ന ആളാണ്. അത് എന്റെ ജീവിതത്തിൽ വലിയ സ്വാധീനമായി. ഉദാഹരണത്തിന്, ഞാൻ പ്ലസ് ടൂവിന് പഠിക്കുമ്പോൾ ടൂ വീലർ ഓടിച്ചാണ് സ്കൂളിൽ പോയിരുന്നത്. ഡിഗ്രി പഠിച്ചത് ചെന്നൈയിലാണ്. ഇതൊന്നും അക്കാലത്ത് എന്റെ നാട്ടിലോ കുടുംബത്തിലോ ഒട്ടും സാധാരണമായിരുന്നില്ല. അപ്പോഴും കുട്ടിക്കാലം മുതൽ മനസിൽ കയറിക്കൂടിയ അഭിനയം എന്ന മോഹം ഉപ്പയോടു പറയാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല’’.– ഷിബ്‌ല പറഞ്ഞു തുടങ്ങി.

അയ്യോ, തടിച്ചിയാണല്ലോ...

ഡിഗ്രിക്ക് പഠിക്കുന്ന കാലം വരെ ഞാൻ നല്ല വണ്ണമുള്ള ആളായിരുന്നു. കാണുന്നവർ ‘ഡീ, തടിച്ചീ...’ എന്നു വിളിക്കുന്ന തരത്തിൽ വണ്ണമുള്ളവൾ. പഠിക്കാൻ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും ‘തടിച്ചി’ എന്ന അപകർഷതാ ബോധം എന്റെ മനസിൽ വലിയ വേദനയുണ്ടാക്കി. പുറമേയ്ക്ക്, ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന രീതിയിൽ പെരുമാറുമെങ്കിലും ഡിഗ്രിയ്ക്കു പഠിക്കുമ്പോഴൊക്കെ രാത്രിയില്‍ ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരഞ്ഞിട്ടുണ്ട്. വണ്ണം തോന്നാതിരിക്കാൻ ഷാൾ അരയിൽ മുറുക്കിക്കെട്ടുന്നതൊക്കെ പതിവായിരുന്നു.

s1

എന്തു ചെയ്താലും കഴിക്കും

അക്കാലത്തൊക്കെ ഞാൻ ഇമോഷണൽ ഈറ്ററായിരുന്നു. പഠിക്കുമ്പോഴും വായിക്കുമ്പോഴും ടിവി കാണുമ്പോഴുമൊക്കെ എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കും. ഡിഗ്രി കഴിഞ്ഞു വിദേശത്തു പോയി പഠിക്കണം എന്നായിരുന്നു ആഗ്രഹം. അതിനു ഒരു വർഷത്തെ കാലതാമസം വന്നപ്പോൾ വണ്ണം കുറയ്ക്കണം എന്നു തന്നെ തീരുമാനിച്ചു. അപ്പോഴേക്കും അഭിനയം എന്ന മോഹവും മനസിൽ ശക്തമായിരുന്നു.

s4

വിവാഹശേഷം സ്ത്രീയുടെ മാറിടത്തിന്റെ വലുപ്പം കൂടുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ!

ഇങ്ങനെയൊരു പിറന്നാൾ സമ്മാനം ഇതാദ്യം! മൂന്നേ മൂന്ന് ദിവസം, ഭാര്യക്ക് സമ്മാനിച്ചത് മൊഞ്ചുള്ളൊരു വീട്

s5

ഒരുതരി പൊന്നില്ല, മുളമോതിരം കൊണ്ട് റിംഗ് എക്സ്ചേഞ്ച്, കല്യാണപ്പട്ടിനു പകരം ഓർഗാനിക് സാരി; ‘പച്ചപിടിച്ച്’ പ്രവീണിന്റേയും മോണിക്കയുടേയും പ്രണയഗാഥ

അ‍ഞ്ചാം മാസം മാതാപിതാക്കൾ ഉപേക്ഷിച്ചു, വല്യച്ഛൻ കൂടെക്കൂട്ടി, സ്വന്തം മകളാക്കി; വൈകി ആ സത്യം അറിയുമ്പോൾ; കുറിപ്പ്

സ്വയം ചികിത്സ

അങ്ങനെ, ആ ഒരു വർഷത്തെ ഇടവേളയിൽ ഞാൻ വണ്ണം കുറയ്ക്കാനുള്ള ‘സ്വയം ചികിത്സ’ തുടങ്ങി. ഭക്ഷണം നിയന്ത്രിച്ചു. മുറിക്കുള്ളിൽ ആരും കാണാതെ, എന്തെങ്കിലും പാട്ട് വച്ച് ശരീരം ഇളക്കി ഡാൻസ് ചെയ്യാനും ചില ബുക്കുകളൊക്കെ നോക്കി യോഗ പരിശീലിക്കാനും തുടങ്ങി. ആരുടെയും സഹായമില്ലാതെ, സ്വന്തം രീതിയ്ക്കനുസരിച്ചായിരുന്നു എല്ലാം. അങ്ങനെ ഒരു വർഷം കൊണ്ട് വണ്ണം നന്നായി കുറഞ്ഞു. ഒരു ഘട്ടത്തിൽ 53 കിലോ വരെയായി. ആ സ്വയം ചികിത്സയിലൂടെ, എന്റെ ശരീരം മാറ്റങ്ങളോടു പ്രതികരിക്കും എന്നു മനസിലായി. ഡിഗ്രി കഴിഞ്ഞ് പി.ജി ചെയ്തപ്പോഴും ആങ്കറിങ്ങിലും സിനിമയിലുമൊക്കെ സജീവമായപ്പോഴും ശരീര ഭാരം കൂടാതെ ശ്രദ്ധിച്ചു. പിന്നീടൊരിക്കലും ക്രമാതീതമായി ഏന്റെ വണ്ണം കൂടിയിട്ടേയില്ല.

s3

ആങ്കറിൽ നിന്ന് അഭിനയത്തിലേക്ക്

ആങ്കറിങ്ങിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. ‘സിനിമാ കമ്പനി’യാണ് ആദ്യ ചിത്രം. പിന്നീട് ‘എന്റെ നിന്റെ മൊയ്തീൻ’, ‘ലവ് 24–7’, ‘അരികിലൊരാൾ’ തുടങ്ങി കുറേ സിനിമകൾ. ആങ്കറിങ് വഴി ലഭിച്ച സൗഹൃദങ്ങളിലൂടെയാണ് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്. എന്റെ കരിയറില്‍ എനിക്കു കിട്ടിയ ഏറ്റവും മികച്ച കഥാപാത്രമാണ് ‘കക്ഷി അമ്മിണിപ്പിള്ള’യിലെ കാന്തി. തടിയുള്ള പെൺകുട്ടികളെ ആവശ്യമുണ്ടെന്ന ഓഡിഷൻ കാൾ കണ്ടാണ് ഫോട്ടോ അയച്ചത്. ആ സമയത്ത് മോനുണ്ടായി ഞാൻ കുറച്ച് തടിച്ചിട്ടുമുണ്ട്. പക്ഷേ ഒട്ടും ഓവറായിരുന്നില്ല.

തടിയെ മടക്കി വിളിച്ചു

ഫസ്റ്റ് റൗണ്ട് ഓഡിഷനിൽ ചില സീനുകളൊക്കെ അഭിനയിപ്പിച്ചു നോക്കി. വെയിറ്റ് കൂട്ടാമോ എന്നു ചോദിച്ചു. ഞാൻ സമ്മതിച്ചു. പിന്നീട് വിളിച്ച് ഒരു മാസം കൂടി സമയം തന്നു. അങ്ങനെ 5 കിലോ കൂട്ടി. വിഡിയോ ഓഡിഷനിലും ഓക്കെയായി. ഷൂട്ടിനു മുമ്പ് 5 മാസം കൊണ്ട് 68 ൽ നിന്ന് 85 കിലോയായി ശരീര ഭാരം കൂട്ടി. ധാരാളമായി ഭക്ഷണം കഴിച്ചാണ് ഷൂട്ട് തീരുന്നതു വരെ ബോഡി വണ്ണം കുറയാതെ ശ്രദ്ധിച്ചത്. ഇടയ്ക്ക് ചെറുതായി കുറയുന്നു എന്നു തോന്നിയാൽ രാത്രിയിലൊക്കെ ഫലൂഡ ഒന്നും രണ്ടും വീതം കഴിക്കുന്നതായിരുന്നു പതിവ്.

വീണ്ടും കുറച്ചു

ഷൂട്ടിങ് കഴിഞ്ഞപ്പോൾ തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് ജിമ്മിൽ ജോയിൻ ചെയ്തത്. ആദ്യമൊക്കെ ഈ വണ്ണം വച്ച് വർക്കൗട്ട് ചെയ്യുക പ്രയാസമായിരുന്നു. ഡയറ്റും തുടങ്ങി. ഒന്നരമാസം കൊണ്ട് 6 കിലോ കുറച്ചു. ഇപ്പോൾ 5 മാസം കൊണ്ട് 60 കിലോയിൽ എത്തി. ഇനിയും കുറയ്ക്കണം. വർക്കൗട്ട് തുടരുകയാണ്.

പ്രണയം, വിവാഹം

5 വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ് വിജിത്ത് മാധ്യമപ്രവർത്തകനാണ്. പ്രണയവിവാഹമായിരുന്നു. അതോടെ ഞാൻ വീട്ടിൽ നിന്നു പുറത്തായി. വിജിത്തിന്റെ വീട്ടില്‍ ഫുൾ സപ്പോർട്ടാണ്. ഒരു മകനാണ് ഞങ്ങൾക്ക്. വീർ അഭിമന്യു എന്നാണ് പേര്.