Monday 24 June 2019 05:29 PM IST : By സ്വന്തം ലേഖകൻ

ഒരുതരി പൊന്നില്ല, മുളമോതിരം കൊണ്ട് റിംഗ് എക്സ്ചേഞ്ച്, കല്യാണപ്പട്ടിനു പകരം ഓർഗാനിക് സാരി; ‘പച്ചപിടിച്ച്’ പ്രവീണിന്റേയും മോണിക്കയുടേയും പ്രണയഗാഥ

monica

‘ഒരു രക്തഹാരം അങ്ങോട്ടും...ഒരു രക്തഹാരം ഇങ്ങോട്ടും. ചടങ്ങ് തീർന്നു!’ വിവാഹം ഇമ്മാതിരി ലളിതമാക്കണമെന്ന് പറഞ്ഞ കോട്ടപ്പള്ളി പ്രഭാകരനെ ആരും മറന്ന് കാണില്ല. പാർട്ടിയെ ജീവാത്മാവും പരമാത്മാവുമായി കണ്ട പ്രഭാകരൻ പെണ്ണുകാണൽ വേളയിൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസൻ പങ്കുവച്ച ആ സിമ്പിള്‍ കല്യാണ ആശയം ചിരിക്കുള്ളവകയും നൽകിയിരുന്നു.

m6

കോട്ടപ്പള്ളി പ്രഭാകരന്റെ കഥയവിടെ നിൽക്കട്ടെ, ഇവിടെയിതാ രണ്ടു ജോഡികൾ...മുളകൊണ്ട് നിർമ്മിച്ച ഒരു മോതിരം അങ്ങോട്ടും ഒരു മോതിരം ഇങ്ങോട്ടും...വിവാഹ നിശ്ചയ ചടങ്ങ് ശുഭം! സിനിമാക്കഥയാണെന്ന് തെറ്റിദ്ധരിക്കേണ്ട. വിവാഹം ‘പച്ചപിടിപ്പിക്കാൻ’ ഇറങ്ങിത്തിരിച്ച മാതൃക ദമ്പതികളുടെ ജീവിതകഥയാണ് രണ്ടാമത് പറഞ്ഞത്. കോട്ടപ്പള്ളി പ്രഭാകരനെ അങ്ങനെ പറയിപ്പിച്ചത് പാർട്ടിയാണെങ്കിൽ ഇവിടെ ഈ മാതൃകാ ദമ്പതികളെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് അടങ്ങാത്ത പ്രകൃതി സ്നേഹമാണ്. പ്രകൃതിയേയും മണ്ണിനേയും മരങ്ങളേയും സ്നേഹിച്ച അവരുടെ കഥയാണ് ഇനി പറയാന്‍ പോകുന്നത്.

m5

വിവാഹശേഷം സ്ത്രീയുടെ മാറിടത്തിന്റെ വലുപ്പം കൂടുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ!

m8

ഇങ്ങനെയൊരു പിറന്നാൾ സമ്മാനം ഇതാദ്യം! മൂന്നേ മൂന്ന് ദിവസം, ഭാര്യക്ക് സമ്മാനിച്ചത് മൊഞ്ചുള്ളൊരു വീട്

m7

അ‍ഞ്ചാം മാസം മാതാപിതാക്കൾ ഉപേക്ഷിച്ചു, വല്യച്ഛൻ കൂടെക്കൂട്ടി, സ്വന്തം മകളാക്കി; വൈകി ആ സത്യം അറിയുമ്പോൾ; കുറിപ്പ്

m2

രാത്രികളിൽ ആരും കാണാതെ കരഞ്ഞു, സ്വന്തം വഴികളിലൂടെ 53 കിലോയിലെത്തി! സിനിമയ്ക്കു വേണ്ടി വീണ്ടും ‘തടിച്ചി’യായ ഷിബ്‌ലയുടെ കഥ

m4

പ്രകൃതി സ്നേഹിയായ ആ കല്യാണ ചെക്കന്റെ പേര് പ്രവീൺ രാജ്, 27 വയസ്. പ്രവീണിന്റെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ കഥയിലെ നായിക മോണിക്ക പാണ്ഡ്യൻ 23 വയസ്. പ്രണയം വിവാഹത്തിലേക്ക് വഴിമാറിത്തുടങ്ങിയപ്പോഴും ചെക്കനും പെണ്ണും പരസ്പരം പറഞ്ഞ് സമ്മതിച്ചത് ഒരേയൊരു ഡിമാന്റ്. ഒരു മരങ്ങൾ പോലും നിലംപതിക്കാതെ...ഒരു ജീവിയെ പോലും വേദനിപ്പിക്കാതെ...പ്രകൃതി വിഭവങ്ങൾ തരിപോലും നശിപ്പിക്കാതെയായിരിക്കും തങ്ങളുടെ വിവാഹം. ചുരുക്കി പറഞ്ഞാൽ ഒരു പരിസ്ഥിതി സൗഹൃദ കല്യാണം!

m3

കല്യാണക്കുറിമാനത്തിൽ നിന്നും തുടങ്ങണം അവരുടെ നെഞ്ചിൽ തൊട്ട അവരുടെ പ്രകൃതി സ്നേഹത്തിന്റെ കഥ. കല്യാണക്കുറി വേണ്ടെന്ന് ആദ്യമേ ഇരുവരും തീരുമാനിച്ചുറപ്പിച്ചു. വിവാഹ ലെറ്ററിന്റെ പേരിൽ വെട്ടിമുറിക്കപ്പെടുന്ന മരങ്ങളെ ഓർത്തായിരുന്നു ആ തീരുമാനം. വിവാഹ നിശ്ചയത്തിന്റെ സമയത്ത് അവർ എടുത്ത തീരുമാനം ഓർത്ത് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആദ്യം മൂക്കത്ത് വിരൽ വച്ചു. പിന്നെ അതിന്റെ പേരിലെ ഉദ്ദേശശുദ്ധി ഓർത്തപ്പോൾ മനസില്ലാ മനസോടെ സമ്മതിച്ചു. വിവാഹ നിശ്ചയത്തിന് കൈമാറുന്ന മോതിരം സ്വർണത്തിലുള്ളതായിരിക്കില്ല. മറിച്ച് മുള കൊണ്ട് നിർമ്മിച്ച സുന്ദരമായ രണ്ട് മോതിരങ്ങൾ. സ്വർണ ശോഭയിൽ തിളങ്ങി നിൽക്കേണ്ട ചെക്കനും പെണ്ണും ഹരിതാഭയിൽ നിറഞ്ഞു നിന്നപ്പോൾ ആ കാഴ്ച കണ്ട് കയ്യടിക്കാൻ സഹൃദയരും ഒപ്പം കൂടി. വിവാഹ നിശ്ചയത്തിന് തിരഞ്ഞെടുത്ത ദിനത്തിലും കാണായി ഒരു ഗ്രീൻ ടച്ച്. സസ്യാഹാര പ്രിയരുടെ ദിനമായ നവംബർ ഒന്നിനായിരുന്നു വിവാഹ നിശ്ചയമെന്ന സുന്ദര സുദിനം.

വിവാഹ നാളിനെക്കുറിച്ച് പിന്നെ പറയേണ്ട കാര്യമുണ്ടോ? ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിലാണ് മോണിക്കയുടെ കൈപിടിക്കാൻ പ്രവീൺ തീരുമാനിക്കുന്നത്. വിവാഹ വസ്ത്രങ്ങളിലും അക്സസറീസിലും എന്തിനേറെ കാലിലണിയുന്ന ചെരിപ്പിൽ വരെ അടിമുടി ഗ്രീൻ മയം. ഓർഗാനിക് കോട്ടണിൽ നിർമ്മിച്ച വിവാഹ വസ്ത്രങ്ങളായിരുന്നു ഇരുവരും തെരഞ്ഞെടുത്തത്. മരത്തിന്റെ തടി കൊണ്ടും മുളകൊണ്ടു നിർമ്മിച്ച ജംഗിൾ ആഭരണങ്ങളുടെ കമനീയ ശേഖരും പിന്നാലെയെത്തി. ചണനാര് കൊണ്ട് നിർമ്മിച്ചെടുത്ത ചെരുപ്പുകൾ ഇരുവരുടേയും കാലുകളിലേക്കെത്തി. റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാവുന്ന കോട്ടൺ ചപ്പലുകൾ വേറെയും.

ഹിന്ദു വിവാഹ ചടങ്ങു കൊഴുപ്പിക്കുന്ന നാദസ്വരവും തവിലും വിവാഹ വേദിയിലേക്കെത്തുന്നു എന്നറിഞ്ഞപ്പോൾ ഇരുവരും ഒന്ന് നെറ്റി ചുളിച്ചു. മൃഗത്തോലു കൊണ്ടുണ്ടാക്കുന്ന ഈ വാദ്യോപകരണങ്ങൾ വേണമോ എന്നായി. കൺഫ്യൂഷന് അവിടേയും പരിഹാരമെത്തി. വായ്പാട്ടുകാരനും സർവ്വോപരി ശാസ്ത്രജ്ഞനുമായ ഡോക്ടർ കെ വരദരാജൻ നിർമ്മിച്ച ഫൈബർ കൊണ്ട് നിർമ്മിച്ച മൃദംഗം വിവാഹ വേദിയിലേക്കെത്തിയപ്പോൾ മൃഗസ്നേഹികൾ കൂടിയായ ചെക്കന്റേയും പെണ്ണിന്റേയും ആ കൺഫ്യൂഷനും മാറിക്കിട്ടി. ഏല്ലാത്തിന്റേയും പൂർണതയായി സീറോ വേസ്റ്റേജ് വിവാഹ സദ്യ കൂടിയായപ്പോൾ ആ വിവാഹം ശരിക്കും പച്ചപിടിച്ചു.

പ്രകൃതി സ്നേഹം സോഷ്യൽ മീഡിയ വാളുകളിൽ നിറയ്ക്കുന്ന യുവ തലമുറയ്ക്ക് എന്ത് കൊണ്ടും മാതൃകയാക്കാവുന്നവരാണ് ഈ ദമ്പതികൾ. ആഢംബര കല്യാണങ്ങളുടെ കാലത്ത് ഹൃദയം തൊടുന്നൊരു സന്ദേശം പകർന്നു തന്ന ഈ ഹരിത ജോഡിയെ സോഷ്യൽ മീഡിയയും അനുഗ്രഹാശിസുകൾ കൊണ്ട് മൂടുന്നുണ്ട്.