Monday 24 June 2019 05:29 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനെയൊരു പിറന്നാൾ സമ്മാനം ഇതാദ്യം! മൂന്നേ മൂന്ന് ദിവസം, ഭാര്യക്ക് സമ്മാനിച്ചത് മൊഞ്ചുള്ളൊരു വീട്

paddy

ഒറ്റ ദിവസം കൊണ്ട് വീടുനിർമിച്ച് ഭാര്യക്കു സമ്മാനിക്കണമെന്നാണ് കുടകിലെ പ്രമുഖ വ്യവസായിയായ ത്യാഗ് ഊത്തപ്പ ആഗ്രഹിച്ചത്. റെഡിമെയ്ഡ് ഭിത്തികൾ കൊണ്ട് സുന്ദരമായ ഒരു വീടുണ്ടാക്കിത്തരാമെന്ന് കോഴിക്കോട്ടുകാരൻ പാഡി മേനോൻ വാക്കുനൽകിയതുമാണ്. പക്ഷേ, മഴ പദ്ധതികളെല്ലാം തകർത്തെറി‍ഞ്ഞു. എങ്കിലും തളരാതെ മഴയോടു പൊരുതിയ പാഡിയും സംഘവും മൂന്ന് ദിവസം കൊണ്ട് 2400 ചതുരശ്രയടിയുള്ള സൂപ്പർ കന്റെംപ്രറി വീട് ത്യാഗിനു കൈമാറി.

p3

വിവാഹശേഷം സ്ത്രീയുടെ മാറിടത്തിന്റെ വലുപ്പം കൂടുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ!

p4
p1

ഒരുതരി പൊന്നില്ല, മുളമോതിരം കൊണ്ട് റിംഗ് എക്സ്ചേഞ്ച്, കല്യാണപ്പട്ടിനു പകരം ഓർഗാനിക് സാരി; ‘പച്ചപിടിച്ച്’ പ്രവീണിന്റേയും മോണിക്കയുടേയും പ്രണയഗാഥ

അ‍ഞ്ചാം മാസം മാതാപിതാക്കൾ ഉപേക്ഷിച്ചു, വല്യച്ഛൻ കൂടെക്കൂട്ടി, സ്വന്തം മകളാക്കി; വൈകി ആ സത്യം അറിയുമ്പോൾ; കുറിപ്പ്

p2

രാത്രികളിൽ ആരും കാണാതെ കരഞ്ഞു, സ്വന്തം വഴികളിലൂടെ 53 കിലോയിലെത്തി! സിനിമയ്ക്കു വേണ്ടി വീണ്ടും ‘തടിച്ചി’യായ ഷിബ്‌ലയുടെ കഥ

ഫാക്ടറിയിൽ നിർമിച്ച ഭിത്തികളും ഗോവണിയുമെല്ലാം ബെംഗളൂരുവിലുള്ള പ്ലോട്ടിൽ കൊണ്ടുവന്ന് ഉറപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ കൊണ്ടാണ് ഫൗണ്ടേഷൻ പൂർത്തിയാക്കിയത്. ഇതിനു മുകളിൽ ഡവൽ ട്യൂബ്സ് (Dowel tubes) സ്റ്റീൽ പില്ലറുകളിലാണ് ഭിത്തി നാട്ടുന്നത്. പ്ലമിങ്, ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ട വയറും പൈപ്പും സ്വിച്ചുമെല്ലാം നിർമാണ സമയത്തു തന്നെ ഭിത്തിയിലും സ്ലാബിലും പിടിപ്പിച്ചിരിക്കും. പ്ലോട്ടിൽ എത്തിച്ച് കണക്‌ഷൻ കൊടുക്കുകയേ വേണ്ടൂ. നിലത്ത് വിട്രിഫൈഡ് ടൈലും പതിച്ചു.
ബെംഗളൂരുവിലെ ഇൻസ്റ്റൻഡ് ഹോമിൽ ഭാര്യ രാശിക്കും മകൾ ആസ്തയ്ക്കുമൊപ്പം ത്യാഗി വീക്കെൻഡ്സ് അടിച്ചുപൊളിക്കുകയാണ്.


വിവരങ്ങൾക്ക് കടപ്പാട്;
പാഡി മേനോൻ Ð

98453 55110