Monday 24 June 2019 05:29 PM IST : By സ്വന്തം ലേഖകൻ

അ‍ഞ്ചാം മാസം മാതാപിതാക്കൾ ഉപേക്ഷിച്ചു, വല്യച്ഛൻ കൂടെക്കൂട്ടി, സ്വന്തം മകളാക്കി; വൈകി ആ സത്യം അറിയുമ്പോൾ; കുറിപ്പ്

adopted

നൊന്തു പെറ്റ മക്കളെ മരണക്കയത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളുടെ നാടാണിത്. ചോരയുടെ മണം പോലും മാറാത്ത മക്കളെ തെരുവിലുപേക്ഷിക്കുന്ന അച്ഛനമ്മമാരുടേയും നാട്. ബന്ധനങ്ങൾ ബന്ധനങ്ങളായി മാറുന്ന ഈ ലോകത്ത് സഹാനുഭൂതിക്കും സ്നേഹത്തിനും എന്ത് വിലയെന്ന ചോദ്യം പ്രസക്തമായി നിൽക്കുകയാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് അതിൽ നിന്നെല്ലാം വേറിട്ടൊരു കഥയാണ്. സ്വാർത്ഥതയുടെ ലോകത്ത് സ്നേഹത്തിന്റേയും സഹാനുഭൂതിയുടേയും കഥയൊരൽപ്പം ബാക്കിയുണ്ടെന്ന കഥ.

അച്ഛനമ്മമാര്‍ പോലും കുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിക്കുന്ന കാലത്ത് പ്രസവിക്കാത്ത ഒരമ്മയും ജന്മം നല്‍കാത്ത അച്ഛനും തനിക്ക് നല്‍കുന്ന സ്നേഹത്തെ കുറിച്ച് പറയുകയാണ് ഒരു പെണ്‍കൊടി. ബാല്യകാലം കടന്ന് കൗമാരദശയിലേക്ക് പിന്നിടുമ്പോഴാണ് അവൾ തന്റെ യഥാർത്ഥ അച്ഛനേയും അമ്മയേയും കുറിച്ച് മനസിലാക്കുന്നത്. ഇളയച്ഛനും ഇളയമ്മയും അഞ്ചാം മാസത്തിലുപേക്ഷിച്ച തന്നെ അച്ഛനും അമ്മയും ദത്തെടുത്തതാണ് എന്നും അവള്‍ മനസിലാക്കുന്നു. നെഞ്ചിൽ തൊടുന്ന ആ കഥ ലോകത്തോട് പങ്കുവച്ചിരിക്കുന്നത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജാണ്.

വിവാഹശേഷം സ്ത്രീയുടെ മാറിടത്തിന്റെ വലുപ്പം കൂടുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ!

ഇങ്ങനെയൊരു പിറന്നാൾ സമ്മാനം ഇതാദ്യം! മൂന്നേ മൂന്ന് ദിവസം, ഭാര്യക്ക് സമ്മാനിച്ചത് മൊഞ്ചുള്ളൊരു വീട്

ഒരുതരി പൊന്നില്ല, മുളമോതിരം കൊണ്ട് റിംഗ് എക്സ്ചേഞ്ച്, കല്യാണപ്പട്ടിനു പകരം ഓർഗാനിക് സാരി; ‘പച്ചപിടിച്ച്’ പ്രവീണിന്റേയും മോണിക്കയുടേയും പ്രണയഗാഥ

രാത്രികളിൽ ആരും കാണാതെ കരഞ്ഞു, സ്വന്തം വഴികളിലൂടെ 53 കിലോയിലെത്തി! സിനിമയ്ക്കു വേണ്ടി വീണ്ടും ‘തടിച്ചി’യായ ഷിബ്‌ലയുടെ കഥ

ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്:

ആ ദിനം എനിക്കിന്നും ഓർമ്മയുണ്ട്. പന്ത്രണ്ടാം ക്ലാസിലെ ഫലം പുറത്തു വന്ന ദിവസമാണ്. അച്ഛൻ ഫോണിലൂടെ ആരോടോ വാദപ്രതിവാദം നടത്തുകയും കയർക്കുകയും ചെയ്യുന്നുവെന്ന് മനസിലായി. പതിയെ പതിയെ ഞാൻ മനസിലാക്കി. അച്ഛൻ സംസാരിക്കുന്നത് ഇളയച്ഛനോടാണ്. അവരെപ്പോഴും എന്‍റെ മാതാപിതാക്കളോട് മോശമായിട്ടാണ് പെരുമാറിയിരുന്നത്. അതിനെ കുറിച്ച് അച്ഛനോട് ആരായുമ്പോഴൊക്കെ അച്ഛനാ ചോദ്യം അവഗണിക്കാറായിരുന്നു പതിവ്. അമ്മയും അങ്ങനെ തന്നെയായിരുന്നു. അന്ന് പക്ഷേ പിന്നീട് ഞാന്‍ ആ ചോദ്യവുമായി അമ്മയുടെ അടുക്കലേക്ക് ചെന്നു. അന്നാണ് ഞാനാ സത്യം അറിഞ്ഞത്. എന്നെ അവർ ദത്തെടുത്തതാണ്. ശരിക്കും ആ ഇളയച്ഛനും ഇളയമ്മയുമാണ് എന്‍റെ അച്ഛനും അമ്മയും.

ഞാന്‍ ഞെട്ടിപ്പോയ നിമിഷങ്ങളായിരുന്നു അത്. അന്നേരം അമ്മ എനിക്ക് വാക്കു തന്നു. ഇന്നോളമുള്ള നമ്മുടെ ബന്ധത്തിൽ ചെറിയൊരു കോട്ടം പോലും തട്ടില്ലെന്നായിരുന്നു അമ്മയുടെ നെഞ്ചിൽ തൊട്ട വാക്ക്. എനിക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് ശരിക്കുമുള്ള എന്‍റെ അച്ഛനുമമ്മയും എന്നെ ഇവര്‍ക്ക് കൈമാറുന്നത്. അന്നുതൊട്ട് ഇന്നുവരെ കണ്ണിലെ കൃഷ്ണമണി പോലെയാണ് അവരെന്നെ നോക്കുന്നത്. പ്രത്യേകിച്ചും എന്‍റെ അച്ഛന്‍. എനിക്കെന്‍റെ ആദ്യത്തെ സ്കൂള്‍ ദിനം വരെ ഓര്‍മ്മയുണ്ട്. എന്നേക്കാള്‍ കൂടുതല്‍ എന്നെ അവിടെ വിട്ടു പോയപ്പോള്‍ അച്ഛനായിരുന്നു സങ്കടപ്പെട്ടത്. 

ഞാനെല്ലാവരേക്കാളും മുകളിലായിരിക്കണമെന്ന് എൻറെ അച്ഛൻ ആഗ്രഹിച്ചിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ലെങ്കില്‍ പോലും അദ്ദേഹത്തിന് എന്നെ മനസിലാവുമായിരുന്നു. എന്‍റെ ശരിക്കുമുള്ള അച്ഛനും അമ്മയും എന്നെ ഉപേക്ഷിച്ചതാണ് എന്ന് അറിഞ്ഞപ്പോള്‍ ഒരു നൂറ് ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ടായിരുന്നു. ഞാന്‍ അമ്മയോട് ചോദിച്ചു, എന്തുകൊണ്ടാണ് അവര്‍ക്കെന്നോട് സ്നേഹമില്ലാതിരുന്നത് എന്ന്. പക്ഷെ, അമ്മ എന്‍റെ കൈപിടിച്ചമര്‍ത്തുക മാത്രം ചെയ്തു. എന്നിട്ട് പറഞ്ഞു, അതെന്തായാലും അതിലൊരു കാര്യവുമില്ല, നിനക്ക് ഞങ്ങളുണ്ട്. നമ്മുടെ ജീവിതത്തില്‍ ഈ സന്തോഷമെല്ലാം കൊണ്ടുവന്നത് നീയാണ് എന്ന്. 

എന്‍റെ ശരിക്കുമുള്ള മാതാപിതാക്കളെ കുറിച്ചോര്‍ത്ത് എനിക്ക് ദേഷ്യം തോന്നി. പക്ഷെ, അപ്പോള്‍ ഞാനെന്‍റെ ഈ അച്ഛനേയും അമ്മയേയും കുറിച്ചോര്‍ത്തു. അവരുടെ കരങ്ങളില്‍ ഞാനെത്ര സന്തോഷവതിയാണെന്ന്, ഭാഗ്യവതിയാണെന്ന്. എന്‍റെ ബയോളജിക്കല്‍ പാരന്‍റ്സിനോടും എനിക്കിപ്പോള്‍ യാതൊരു പരാതിയുമില്ല. എന്ത് സംഭവിക്കുന്നതിനും ഒരു കാരണം കാണും എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു. 

അവസാനിക്കാത്ത സ്നേഹവും പരിചരണവും പിന്തുണയുമായി ഇങ്ങനെയൊരു അച്ഛന്‍റേയും അമ്മയുടേയും അടുത്താണല്ലോ ഞാനുള്ളത് എന്നത് എനിക്കേറെ സന്തോഷം നല്‍കുന്നു. ഭാവിയില്‍ എല്ലാവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും നമ്മളെല്ലാം ഒരുമിച്ച് കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

കടപ്പാട്; ഹ്യൂമൻസ് ഓഫ് ബോംബെ