Saturday 24 September 2022 09:22 AM IST : By സ്വന്തം ലേഖകൻ

‘തെറ്റൊന്നും സംഭവിച്ചിട്ടില്ല, എന്നെ അപമാനിച്ചതിന്റെ പേരിൽ മറുപടി കൊടുത്തു’: പ്രതികരണവുമായി ശ്രീനാഥ് ഭാസി

sreenath

താന്‍ ആരെയും തെറിവിളിച്ചിട്ടില്ലെന്നും തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണ് ഇരുവരുടെയും ഇടയിൽ ഉണ്ടായതെന്നും നടൻ ശ്രീനാഥ് ഭാസി. യൂട്യൂബ് അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരിൽ സാധാരണ മനുഷ്യനെന്ന രീതിയിൽ മറുപടികൊടുത്തു. ആരെയും തെറിവിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല’’. – ശ്രീനാഥ് ഭാസി പറഞ്ഞു.

അതേസമയം, അവതാരക നൽകിയ പരാതിയിൽ ശ്രീനാഥിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്.