തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാരിയർ.
‘നമ്മുടെയെല്ലാം ഉള്ളിൽ അദ്ഭുതകരമായ ഒരു സ്ത്രീ ഉണ്ട്. എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പർസ്റ്റാറിന്’ എന്നാണ് വനിതദിന പ്രത്യേക പോസ്റ്റ് ആയി ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്.
വുമൻസ് ഡേ, സൂപ്പർസ്റ്റാർ എന്നീ ഹാഷ്ടാഗുകളും ചേർത്തിട്ടുണ്ട്. പാർവതി ശ്രീധരനാണ് ചിത്രം പകർത്തിയിരിക്കുന്നത്.
പാർവതി തിരുവോത്ത്, പേളി മാണി, റിമ കല്ലിങ്കൽ, സാനിയ ഇയ്യപ്പൻ, കനിഹ തുടങ്ങിയ താരങ്ങളടക്കം നിരവധിപ്പേരാണ് ചിത്രത്തിനു കമന്റുമായി എത്തിയത്.