Saturday 25 March 2023 09:10 AM IST : By സ്വന്തം ലേഖകൻ

‘ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം ഇല്ലാതാകുന്നു’: ഭാര്യയുമായി വേർപിരിഞ്ഞെന്ന് വിനായകൻ: വിഡിയോ

vinayakan

ഭാര്യയുമായി വേർപിരിഞ്ഞെന്നും, ബന്ധം നിയമപരമായി അവസാനിപ്പിച്ചുവെന്നും നടൻ വിനായകൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് താരം ഇതു തുറന്നു പറഞ്ഞത്.

‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’. – വിനായകൻ പറഞ്ഞതിങ്ങനെ.

രജനികാന്ത് നായകനാകുന്ന ‘ജയിലർ’ല്‍ ആണ് വിനായകന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.