കേരളത്തില്‍ നിന്നു മാത്രമായി 80 കോടിയിലധികം ഗ്രോസ് കലക്‌ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടവുമായി ‘എമ്പുരാൻ’.
കേരളത്തില്‍ നിന്നു മാത്രമായി 80 കോടിയിലധികം ഗ്രോസ് കലക്‌ഷന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് എമ്പുരാന്‍. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ടൊവിനോ ചിത്രം 2018, മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുഗന്‍ എന്നിവയാണ് ഈ റെക്കോര്‍ഡ് സ്വന്തമായുള്ള മറ്റ് മലയാള ചിത്രങ്ങൾ.
നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗികമായി കലക്‌ഷൻ പുറത്തു വിട്ടത്. 11 ദിവസം കൊണ്ട് 250 കോടിയാണ് ആഗോള കലക്‌ഷനായി ചിത്രം വാരിക്കൂട്ടിയത്.