ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയനായ ബാലതാരമായിരുന്നു നിശാൽ ചന്ദ്ര. എന്നാൽ പിന്നീട് പഠനത്തിനു പ്രാധാന്യം നൽകി സിനിമ വിട്ട നിശാൽ ഇപ്പോൾ അമേരിക്കയിൽ പ്രമുഖ ബാങ്കിൽ വലിയ പ്രതിഫലം വാങ്ങുന്ന ഉദ്യോഗസ്ഥനാണ്.
ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം ന്യൂ ജഴ്സിയിൽ ആണ് താമസം. നിശാലിന്റെ ഒരു കുടുംബ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മക്കൾക്കും ഭാര്യയ്ക്കുമൊപ്പം നിറഞ്ഞ ചിരിയോടെയുള്ള നിശാലിന്റെ സെൽഫി പ്രേക്ഷകരും ഏറ്റെടുത്തു.