‘അത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് ഒരുപാടു പേർ ഫോളോ ചെയ്യുന്നു, മെസേജ് അയക്കുന്നു’: വിഡിയോ പങ്കുവച്ച് സംയുക്ത വർമ
Mail This Article
തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സജീവമെന്നും ഫെയ്സ്ബുക്കിൽ സംയുക്ത വർമ എന്ന പേരിലുള്ള ഒരു അക്കൗണ്ടും തന്റേതല്ലെന്നും നടി സംയുക് വർമ. ബ്ലൂ ടിക് ഉള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും ഭർത്താവും നടനുമായ ബിജു മേനോന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിൽ താരം പറഞ്ഞു.
‘സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോടു കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അല്ലാതെയുള്ള ഒരു സമൂഹമാധ്യമങ്ങളിലും ഞാൻ സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫെയ്സ്ബുക്കിൽ ആരംഭിച്ചിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല.
ഒരുപാടു പേർ അത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് ഫോളോ ചെയ്യുകയും പേഴ്സണൽ മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണിത്. എല്ലാവരും ശ്രദ്ധിച്ചിരിക്കണം’.– സംയുക്ത വർമ പറയുന്നു.