ഫിറ്റ്നസിൽ നോ കോംപ്രമൈസ്: 5 മാസത്തെ ജിം ചിത്രങ്ങളുമായി നീത പിള്ള
Mail This Article
×
ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്നയാളാണ് മലയാളത്തിന്റെ യുവനടി നീത പിള്ള. ഇപ്പോഴിതാ, ജിമ്മിൽ നിന്നുള്ള തന്റെ ചില ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറലാകുന്നത്. ജിമ്മിൽ നിന്നുള്ള കഴിഞ്ഞ അഞ്ച് മാസത്തെ വർക്കൗട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചത്.
അമേരിക്കയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുമ്പോൾ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു നീത. പഠനം പൂർത്തിയാക്കിയ ശേഷം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ആദ്യ സിനിമയായ ‘പൂമര’ ത്തിൽ അഭിനയിച്ചത്. തുടർന്ന് ‘കുങ്ഫു മാസ്റ്ററി’ൽ മാർഷ്യൽ ആർട്ടിസ്റ്റായും വേഷമിട്ടു. ‘പാപ്പൻ’, ‘വർഷങ്ങൾക്കു ശേഷം’ എന്നിവയാണ് മറ്റു പ്രധാന സിനിമകൾ.