‘കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ...’: ലണ്ടനിൽ മമ്മൂട്ടിക്കൊപ്പം സമയം ചെലവഴിച്ച സന്തോഷം, വിഡിയോ വൈറൽ
Mail This Article
മഹേഷ് നാരായണൻ സിധാനം ചെയ്യുന്ന ‘പാട്രിയറ്റി’ന്റെ ഷൂട്ടിങ്ങിനായി ലണ്ടനിലെത്തിയ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുമൊത്ത് സമയം ചെലവഴിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഡേവിഡ് അബ്രാഹം എന്ന യുവാവ്. മമ്മൂട്ടിയോടൊത്തുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോ ഡേവിഡ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു. ‘അവിശ്വസനീയമായ നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയെ ലണ്ടനിലെ അപ്പാർട്ട്മെന്റിൽ കൊണ്ടുവിട്ട വിശേഷങ്ങളും പിന്നീട് മമ്മൂട്ടിക്കൊപ്പം കാറിൽ സഞ്ചരിച്ചതിന്റെ സന്തോഷവും ഡേവിഡ് പങ്കുവച്ചു. സുഹൃത്തിന്റെ ജന്മദിനം മമ്മൂട്ടിയോടൊത്ത് അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ ആഘോഷിക്കുന്നതും വിഡിയോയിൽ കാണാം. ലണ്ടനിൽ മമ്മൂട്ടിയോടൊത്ത് ഷോപ്പിങ്ങിന് പോയ അനുഭവവും യുവാവ് പങ്കുവച്ചു. ‘കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? എനിക്കും പറ്റിയില്ല കുറച്ചു നേരത്തേക്ക്’ എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ദിവസങ്ങളെക്കുറിച്ച് സരസമായി ഡേവിഡ് പറയുന്നത്.
മമ്മൂക്കയുടെ ആരാധകരടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.