ADVERTISEMENT

മക്കളുടെ മനോഹരചിത്രം പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടന്‍ മനോജ് കെ. ജയൻ. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച്ച’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചുനാളായി വിദേശത്താണ് താമസം. ഷൂട്ടിങ് തിരക്കൊഴിയുമ്പോൾ മനോജും അവിടേക്കു പോകും. ഈ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യുക പതിവാണ്.

ADVERTISEMENT

അതേ സമയം, വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ്.

ADVERTISEMENT
ADVERTISEMENT