അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയുമായി ഹണി റോസ്: ‘റേച്ചല്‍’ ട്രെയിലർ ഹിറ്റ്
Mail This Article
‘റേച്ചല്‍’ സിനിമയുടെ ട്രെയിലറിൽ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയുമായി ഹണി റോസ്. പ്രണയവും പ്രതികാരവും ആത്മസംഘർഷങ്ങളും രക്തചൊരിച്ചലും സംഘട്ടനങ്ങളുമായി നിറഞ്ഞാടുന്ന ഹണി റോസാണ് ട്രെയിലറിൽ. ജാഫർ ഇടുക്കി, ബാബുരാജ്, ചന്തു സലിംകുമാർ, റോഷന്‍ ബഷീര്‍ എന്നിവരും താരനിരയിലുണ്ട്. കലാഭവന്‍ ഷാജോണ്‍, രാധിക രാധാകൃഷ്ണന്‍, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം.ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്.