ബഷീറിനും പട്ടേലർക്കും ശേഷം വരുന്നതാര് ? അടൂരും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോൾ
Mail This Article
വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നതത്രേ. നാലാം തവണ മമ്മൂട്ടിയും അടൂരും ഒന്നിക്കുമ്പോൾ പ്രക്ഷകരും വലിയ ആവേശത്തിലാണ്.
1987 ൽ, ‘അനന്തരം’ എന്ന സിനിമയിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. തുടർന്ന് ‘വിധേയൻ’, ‘മതിലുകൾ’ എന്നീ സിനിമകളില്‍ ഇവർ ഒന്നിച്ചു പ്രവർത്തിച്ചു. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറായും വിധേയനിൽ ഭാസ്കര പട്ടേലർ എന്ന ജന്മിയായുമാണ് മമ്മൂട്ടി അഭിനയിച്ചത്.
അതേ സമയം, ജിതിൻ കെ ജോസ് ഒരുക്കുന്ന ‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവംബർ 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച ‘കളങ്കാവൽ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.