അമ്മപ്പെണ്ണിന് പിറന്നാൾ മധുരം: സിന്ധു കൃഷ്ണയുടെ ജൻമദിനം ആഘോഷമാക്കി കുടുംബം
Mail This Article
×
അമ്മ സിന്ധു കൃഷണയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ. തമിഴ്നാട്ടിലെ അനന്ത്യ ബൈ ദി ലേക്ക് എന്ന റിസോർട്ടിലായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ ആഘോഷം. മനോഹരമായ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് അഹാന പങ്കിട്ടിരിക്കുന്നത്. സിന്ധു കൃഷ്ണ, ഭർത്താവും നടനുമായ കൃഷ്ണ കുമാർ ജി., ഇവരുടെ മക്കളായ അഹാന,ഇഷാനി,ഹൻസിക എന്നിവരെയും ആഘോഷ ചിത്രങ്ങളിലും വിഡിയോസിലും കാണാം.
ആഘോഷ ചിത്രങ്ങളിൽ സിന്ധുകൃഷ്ണയുടെ രണ്ടാമത്തെ മകൾ ദിയയെ കാണാത്തത് കുഞ്ഞുള്ളതിനാൽ ദീർഘദൂരയാത്രകൾ ദിയയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണെന്ന് സിന്ധു വിഡിയോയിൽ പറയുന്നുണ്ട്.
പിറന്നാൾ ആഘോഷചിത്രങ്ങൾ ഇതിനകം തന്നെ വൈറലാണ്.
Ahana Krishna Celebrates Mother Sindhu Krishna's Birthday: