ADVERTISEMENT

ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി നടി മീര വാസുദേവ് പങ്കുവച്ച കുറിപ്പുകൾ ചർച്ചയാകുന്നു. ജീവിതം, സ്വാതന്ത്ര്യം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ളവയാണ് താരത്തിന്റെ കുറിപ്പുകൾ.

‘വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷൻഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെ രുചി ഞാൻ അറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്നത് യാത്രകളെയാണ്’.

ADVERTISEMENT

‘ചിലപ്പോൾ സുഹൃത്തുക്കളല്ല നമ്മളോട് തെറ്റ് ചെയ്യുന്നത്, അവർ അർഹിക്കാത്ത ഒരു വിഭാഗത്തിൽ നമ്മൾ ഉൾപ്പെടുത്തിയ ആളുകളാണ്. ചിലർ സുഹൃത്തുക്കളായിരുന്നില്ല, വെറും പരിചയക്കാർ മാത്രമായിരുന്നു’.

‘ചതിക്കാത്ത, പുറത്തുപോകാത്ത, കളികൾ കളിക്കാത്ത, തനിക്കെന്താണ് വേണ്ടതെന്ന് അറിയുന്ന, തനിക്കുള്ളതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന, വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയുന്ന, എന്നാൽ നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. എത്ര ലജ്ജാകരമാണ് അത്’.

ADVERTISEMENT

എന്നിവയാണ് മീര പങ്കുവച്ച കുറിപ്പുകളിൽ ചിലത്.

ക്യാമറമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധം മീര അടുത്തിടെയാണ് അവസാനിപ്പിച്ചത്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്ന് മീര സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം മേയ് മാസമാണ് 43കാരിയായ മീര വാസുദേവൻ പാലക്കാട് സ്വദേശിയായ വിപിൻ പുതിയങ്കവുമായി വിവാഹിതയായത്. ഇത് താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു.

ADVERTISEMENT
Meera Vasudev Shares Insights on Life and Relationships:

Meera Vasudev's Instagram story has sparked discussions about life, relationships, and freedom. The actress shared her experiences with marriage, love, and the importance of self-worth after her recent divorce.

ADVERTISEMENT