‘അൻവി ഡേ’: പൊന്നോമനയ്ക്ക് പിറന്നാൾ ആശംസകളുമായി അര്ജുന് അശോകന്
Mail This Article
×
മകള്‍ അന്വിയുടെ അഞ്ചാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ വിഡിയോ പങ്കുവച്ച് നടന് അര്ജുന് അശോകന്. മകള്‍ ജനിച്ചപ്പോള്‍ മുതലുളള ചിത്രങ്ങളാണ് വിഡിയോയിലുള്ളത്. നടന്മാരായ ആസിഫ് അലിക്കും ഗണപതിക്കുമൊപ്പം അന്‍വി നില്ക്കുന്ന ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അന്‍വി ഡേ’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. നിരവധിയാളുകളാണ് അന്വിക്ക് ആശംസകളറിയിച്ചെത്തുന്നത്.
2018 ഡിസംബറിലായിരുന്നു നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2020 നവംബര്‍ 25നാണ് അര്‍ജുനും ഭാര്യ നിഖിതയ്ക്കും മകള്‍ പിറന്നത്.