‘രഹസ്യങ്ങള്‍ രഹസ്യങ്ങളാണ്, ചില കാരണങ്ങളാല്‍’: ‘സ്പാ’ ടൈറ്റിൽ പോസ്റ്റർ എത്തി
Mail This Article
എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘സ്പാ’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ആകാംക്ഷ ഉണർത്തുന്നതാണ് ചിത്രത്തിന്റെ പേരും പോസ്റ്ററും. ‘രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സ്പാറയില്‍ ക്രിയേഷന്‍സ്, സഞ്ജു ജെ. ഫിലിംസ് എന്നീ ബാനറുകളില്‍ സ്പാറയിലും സഞ്ജു ജെ.യും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സിദ്ധാര്‍ഥ് ഭരതന്‍, വിനീത് തട്ടില്‍, പ്രശാന്ത് അലക്സാണ്ടര്‍, മേജര്‍ രവി, വിജയ് മേനോന്‍, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ. ജോണ്‍, സജിമോന്‍ പാറയില്‍, എബി, ഫെബി, മാസ്‌ക് മാന്‍, ശ്രുതി മേനോന്‍, രാധിക രാധാകൃഷ്ണന്‍, ശ്രീജ ദാസ്, രാജശ്രീ ദേശ്പാണ്ഡെ, പൂജിത മേനോന്‍, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവരാണ് താരനിരയിൽ. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയ ‘സ്പാ’ ഉടന്‍ തിയറ്ററുകളില്‍ എത്തും.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, സംഗീതം: ഇഷാന്‍ ഛബ്ര, വരികള്‍: ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ, എഡിറ്റര്‍: മനോജ്, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് എഡിറ്റ്: ശ്രീ ശങ്കര്‍ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷിജി പട്ടണം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, കോസ്റ്റ്യൂം ഡിസൈന്‍: സുജിത്ത് മട്ടന്നൂര്‍, സ്റ്റണ്ട്: മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടര്‍: ആര്‍ച്ച എസ്. പാറയില്‍, മേക്കപ്പ്: പി.വി.ശങ്കര്‍, സ്റ്റില്‍സ്: നിദാദ് കെ.എന്‍, വിഎഫ്എക്‌സ്: മാര്‍ജാര, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്‍റ്.